കോഴിക്കോട്: ജില്ലയിലെ 14 വയസ്സ് പൂർത്തിയായ എല്ലാ പെൺകുട്ടികളും എച്ച്.പി.വി വാക്സിൻ (HPV Vaccine Kerala Free,) സ്വീകരിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. രാജാറാം അറിയിച്ചു. മെയ് 31 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായാണ് ഈ പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്.
ഫെബ്രുവരി 28 മുതൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായാണ് വാക്സിൻ നൽകിവരുന്നത്. 14 വയസ്സുകാർക്ക് ഒറ്റ ഡോസ് വാക്സിനാണ് നൽകുന്നത്. ജില്ലയിൽ ഇതുവരെ 4,794 പെൺകുട്ടികൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമുണ്ടാകുന്ന അണുബാധയാണ് 99.7 ശതമാനം ഗർഭാശയഗള കാൻസറിനും കാരണം. ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനത്താണ് ഇത്.
2006 മുതൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ വാക്സിൻ സുരക്ഷിതമായി നൽകി വരുന്നുണ്ട്. ഗർഭാശയഗള കാൻസറിന് പുറമെ വായ, തൊണ്ട, ജനനേന്ദ്രിയം എന്നിവയെ ബാധിക്കുന്ന കാൻസറുകളെ പ്രതിരോധിക്കാനും ഈ വാക്സിൻ സഹായിക്കും.രാജ്യത്ത് പ്രതിവർഷം ആയിരക്കണക്കിന് മരണങ്ങൾക്കിടയാക്കുന്ന ഈ രോഗത്തെ പ്രതിരോധിക്കാൻ കൃത്യസമയത്ത് വാക്സിൻ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡി.എം.ഒ വ്യക്തമാക്കി.
News Summary: The District Medical Officer, Dr. K.K. Rajaram, has urged parents to ensure that all 14-year-old girls receive the HPV vaccine to prevent cervical cancer. As part of a special campaign running until May 31, government health centers are providing a single dose of the vaccine free of charge. So far, 4,794 girls in the district have been vaccinated. Since persistent HPV infection causes 99.7% of cervical cancer cases—the second most common cancer among Indian women—this vaccination is crucial for long-term health and safety.

