HomeKeralaകുട്ടികൾക്കുണ്ടാകുന്ന പഠനവൈകല്യം ടീച്ചർമാർ മനസ്സിലാക്കുന്നതെങ്ങനെ? | Learning Disabilities in Children

കുട്ടികൾക്കുണ്ടാകുന്ന പഠനവൈകല്യം ടീച്ചർമാർ മനസ്സിലാക്കുന്നതെങ്ങനെ? | Learning Disabilities in Children

പഠനവൈകല്യം എന്നത് വായന, എഴുത്ത്, അല്ലെങ്കിൽ ഗണിതം പോലുള്ള അടിസ്ഥാന കഴിവുകൾ പഠിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു ന്യൂറോ ഡെവലപ്‌മെന്റൽ അവസ്ഥയാണ് (Learning Disabilities in Children). ഈ വെല്ലുവിളികൾ ഒരാളുടെ ബുദ്ധിയുടെ പ്രതിഫലനമല്ല, മറിച്ച് തലച്ചോറ് വിവരങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതിൻ്റെ സൂചനയാണ്. ശരിയായ ഇടപെടലില്ലാതെ, പഠനവൈകല്യമുള്ള കുട്ടികൾക്ക് പലപ്പോഴും പഠനകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും ആത്മവിശ്വാസമില്ലായ്മയും അതുപോലെ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.  നേരത്തെ തിരിച്ചറിഞ്ഞാൽ കുട്ടികളുടെ ജീവിതത്തെ തന്നെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുകയും ചെയ്യും.

പഠന വൈകല്യങ്ങൾ നേരത്തേ തിരിച്ചറിയുന്നതിൽ അധ്യാപകരുടെ പങ്ക് ചെറുതല്ല.  കാരണം ഒരു വിദ്യാർത്ഥിയുടെ ക്ലാസ്സിലെ പെരുമാറ്റവും പഠിക്കുന്നതിലെ രീതികളും, മാറ്റങ്ങളും ക്ലാസ് റൂമിൽ നിരീക്ഷിക്കാൻ അധ്യാപകർക്കാകും. സാധാരണ പഠിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് അപ്പുറമുള്ള സ്ഥിരമായ ബുദ്ധിമുട്ടുകൾ കണ്ടെത്താൻ അവർക്ക് സാധിക്കും. ഈ പ്രശ്നങ്ങൾ ഒരു അധ്യാപകൻ തിരിച്ചറിയുമ്പോൾ, അവർക്ക് രക്ഷിതാക്കളുമായും സ്കൂളിലെ മറ്റ് സഹപ്രവർത്തകരുമായും സംസാരിച്ച് കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ കൃത്യമായി നടപ്പിലാക്കാനും കഴിയും.

ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ

1. എഴുതാനുള്ള ബുദ്ധിമുട്ടുകൾ
• അക്ഷരങ്ങൾ തിരിച്ചെഴുതുന്നത് (ഉദാഹരണത്തിന്, ‘b’-ക്ക് പകരം ‘d’ എന്ന് എഴുതുന്നത്)
• കണ്ണാടിയിലെഴുതുന്നത് പോലെ അക്ഷരങ്ങൾ തലതിരിച്ചെഴുതുന്നത് (ഉദാഹരണത്തിന്, ‘saw’ എന്നതിന് പകരം ‘was’ എന്ന് എഴുതുന്നത്)
• ചില അക്ഷരങ്ങൾക്ക് പകരം മറ്റ് അക്ഷരങ്ങൾ ഉപയോഗിക്കുന്നത് (ഉദാഹരണത്തിന്, ‘pat’ എന്നതിന് പകരം ‘pet’ എന്ന് എഴുതുന്നത്)

ഈ പ്രശ്നങ്ങൾ 7 വയസ്സിൽ താഴെയുള്ള കുട്ടികളിൽ സാധാരണമാണ്, എന്നാൽ ഇത് തുടർച്ചയായി കണ്ടുവരികയാണെങ്കിൽ സൈക്കോളജിസ്‌റ്റിനെയോ, സ്പെഷ്യൽ എജ്യുക്കേറ്റേഴ്സിനെയോ അല്ലെങ്കിൽ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളെയോ സമീപിക്കേണ്ടതാണ്.

2. പഠനപരമായ ബുദ്ധിമുട്ടുകൾ
• വായിക്കാനുള്ള ബുദ്ധിമുട്ട് (വാക്കുകൾ മനസ്സിലാക്കാനും ഉച്ചരിക്കാനുമുള്ള പ്രയാസം, വേഗത്തിൽ വായിക്കാൻ കഴിയാതെ വരുന്നത്)
• എഴുതാനുള്ള ബുദ്ധിമുട്ടുകൾ (ആശയങ്ങൾ ക്രമീകരിച്ചു അക്ഷരങ്ങൾ കൂട്ടിച്ചേർത്ത്‌  എഴുതാൻ കഴിയാതെ വരുന്നത്, ബോർഡിൽ നിന്ന് പകർത്തിയെഴുതുമ്പോൾ വരികൾ വിട്ടുപോവുക)
• വൃത്തിയില്ലാത്ത കൈയക്ഷരം (അക്ഷരങ്ങളുടെ വലിപ്പത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, അക്ഷരങ്ങൾക്കും വാക്കുകൾക്കും ഇടയിലുള്ള അകലം ക്രമം ഇല്ലാതിരിക്കുക)
• കണക്കിലുള്ള ബുദ്ധിമുട്ടുകൾ (അക്കങ്ങൾ മനസ്സിലാക്കാനും അടിസ്ഥാന ഗണിത ആശയങ്ങൾ മനസ്സിലാക്കാനും കഴിയാതെ വരിക)

3. ഓർമ്മശക്തിയും ശ്രദ്ധയും സംബന്ധിച്ച പ്രശ്നങ്ങൾ
• ശ്രദ്ധക്കുറവ്, എളുപ്പത്തിൽ ശ്രദ്ധ മാറുന്നത്.
• ലളിതമായ, നിർദ്ദേശങ്ങൾ പോലും മനസ്സിലാക്കാൻ ബുദ്ധിമുട്ട്.
• പല ഘട്ടങ്ങളുള്ള നിർദ്ദേശങ്ങൾ പിന്തുടരാൻ പ്രയാസം.
• ചലനങ്ങളിൽ വേഗതയില്ലായ്മ, പലപ്പോഴും സാധനങ്ങളിൽ തട്ടി വീഴുന്നത്.

സമഗ്രമായ പഠനാന്തരീക്ഷം ഒരുക്കാം

1. ലളിതമായ ഭാഷ ഉപയോഗിച്ച് വ്യക്തവും നേരിട്ടുള്ളതുമായ ആശയവിനിമയം നടത്തുക.
2. വലിയ ജോലികൾ ചെറിയതും എളുപ്പത്തിൽ ചെയ്യാനാകുന്നതുമായ ഭാഗങ്ങളായി തിരിക്കുക.
3. അധ്യാപകർക്ക് inclusive education രീതികളെക്കുറിച്ച് പരിശീലനം നൽകുക, ഒപ്പം കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ദൃശ്യപരമായ സൂചനകൾ (ലേബലുകൾ, കളർ കോഡിങ്) ഉപയോഗിക്കുക.
4. സ്ഥിരമായ ദിനചര്യകൾ ഉണ്ടാക്കുകയും മാറ്റങ്ങൾ മുൻകൂട്ടി അറിയിക്കുകയും ചെയ്യുക.
5. പ്രവർത്തനങ്ങൾ മാറുന്നതിനെക്കുറിച്ച് കുട്ടികൾക്ക് സൂചന നൽകാൻ ടൈമറുകൾ ഉപയോഗിക്കുക.

പഠനവൈകല്യങ്ങൾ തിരിച്ചറിയാതെ പോകുമ്പോൾ കുട്ടികൾക്ക് നിരാശയും തെറ്റിദ്ധാരണകളും ഉണ്ടാകാൻ സാധ്യതയുണ്ട്, ഇത് അവരുടെ വെല്ലുവിളികളെ കൂടുതൽ കഠിനമാക്കുന്നു. പഠനവൈകല്യങ്ങൾ നേരത്തേ തിരിച്ചറിയുകയും ശരിയായ പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ നമുക്ക് കുട്ടികളെ മികച്ച രീതിയിൽ വളരാൻ സഹായിക്കാനും ഓരോ കുട്ടിക്കും അവരവരുടെ രീതിയിൽ വിജയിക്കാനുള്ള അവസരം ഉറപ്പാക്കാനും കഴിയും.

തയ്യാറാക്കിയത് :  ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ സ്ഥാപകൻ

WhatsApp Channel Banner

Latest updates

US-ഇറാൻ സംഘർഷം: സമാധാനം വീണ്ടെടുക്കാൻ പാകിസ്താൻ്റെ അടിയന്തര നയതന്ത്ര...

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും വൻ യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടയിൽ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നയതന്ത്ര നീക്കങ്ങളുമായി പാകിസ്താൻ. പശ്ചിമേഷ്യയെ പിടിച്ചുകുലുക്കുന്ന ഈ പ്രതിസന്ധി തടയുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ...

ഇൻഷുറൻസ് തുകയ്ക്കും കാമുകനൊപ്പം ജീവിക്കാനും ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു...

മീററ്റ്: ഹസ്തിനാപൂരിൽ യുവാവ് പാമ്പുകടിയേറ്റ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്. കേസിൽ ഭാര്യ ദാമിനി (30), ഇവരുടെ കാമുകനായ തുഷാർ (35), പാമ്പുപിടുത്തക്കാരായ സോനു, ഉദയ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ്...

ഗവണ്മെന്റ് പ്ലീഡർ വിവാദം: മുഖ്യമന്ത്രി – അലോഷ്യസ് സേവ്യർ...

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയായി മാറിയ ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി ഡി സതീശനുമായി ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ...

ഫിഫ ലോകകപ്പ് ഫൈനൽ: ട്രംപിനും ഫിഫ പ്രസിഡൻ്റിനും നേരെ...

ന്യൂയോർക്ക്: ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കും നേരെ ഗാലറിയിൽ നിന്ന് കാണികളുടെ ശക്തമായ കൂവൽ....

‘ലോകകപ്പിനെക്കുറിച്ചല്ല അവധി പ്രഖ്യാപിക്കുന്നതിലെ മാനദണ്ഡത്തെക്കുറിച്ചാണ് അറിയേണ്ടത്’: NTU നേതാവ്...

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച സർക്കാർ നടപടിയിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് എൻ.ടി.പി നേതാവും അധ്യാപകനുമായ അനൂപ് കുമാർ തെക്കേടത്ത്. ഫുട്ബോളിനോടുള്ള ജനങ്ങളുടെ ആവേശത്തെ തള്ളിക്കളയുന്നില്ലെന്നും, എന്നാൽ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...