കൊച്ചി: പ്രമുഖ ആഗോള കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ ഹൈസൻസ് (Hisense), തങ്ങളുടെ ഏറ്റവും പുതിയ ‘ഇ8എസ്’ (E8S) 144Hz യുഎൽഇഡി മിനി (Hisense E8S Mini LED TV price India)-എൽഇഡി (ULED Mini-LED) സ്മാർട്ട് ടിവി പരമ്പര ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മുൻപ് ഓഫ്‌ലൈൻ വിപണിയിൽ വലിയ വിജയം കൈവരിച്ച യു7എസ്ഇ (U7SE) പരമ്പരയ്ക്ക് പിന്നാലെയാണ്, ഓൺലൈൻ ഉപഭോക്താക്കളെ പൂർണ്ണമായി ലക്ഷ്യമിട്ട് അത്യാധുനിക സവിശേഷതകളോടെ പുതിയ ഇ8എസ് സീരീസ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. കട്ടിംഗ് എഡ്ജ് ഡിസ്‌പ്ലേ, മികച്ച എ.ഐ പ്രോസസിംഗ്, അത്ഭുതപ്പെടുത്തുന്ന ശബ്ദസംവിധാനം, പുതുതലമുറ ഗെയിമിംഗ് ശേഷി എന്നിവയാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ.
ഹൈസൻസിന്റെ തനത് യുഎൽഇഡി മിനി-എൽഇഡി സാങ്കേതികവിദ്യയാണ് ഈ ടിവികളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിലുള്ള ‘ഫുൾ അറേ ലോക്കൽ ഡിമ്മിംഗ്’ (Full Array Local Dimming) സാങ്കേതികവിദ്യ കൃത്യമായ ബാക്ക്‌ലൈറ്റ് നിയന്ത്രണത്തിലൂടെ മികച്ച ദൃശ്യവ്യക്തതയും ആഴമേറിയ ബ്ലാക്ക് ലെവലുകളും സമ്മാനിക്കും. ഇതിനുപുറമേ, ‘ഹൈ-ക്യുഎൽഇഡി’ (Hi-QLED) കളർ സാങ്കേതികവിദ്യയും പാൻന്റോൺ വാലിഡേഷനും (Pantone Validation) കൃത്യതയാർന്ന വർണ്ണവിന്യാസം ഉറപ്പാക്കുന്നുണ്ട്. ആധുനിക ലിവിംഗ് റൂമുകൾക്ക് അനുയോജ്യമായ ‘യൂണിബോഡി സ്ലിം’ ഡിസൈനിലാണ് ടിവികളുടെ രൂപകൽപ്പന. ഉയർന്ന നിലവാരമുള്ള ഗെയിമിംഗിനായി ഈ സീരീസിൽ 144 ഹെർട്‌സ് നേറ്റീവ് റിഫ്രഷ് റേറ്റും കുറഞ്ഞ ലേറ്റൻസിയും നൽകിയിട്ടുണ്ട്.
ടിവിയുടെ മികച്ച പ്രവർത്തനത്തിന് പിന്നിൽ ഹൈസൻസിന്റെ സ്വന്തം ‘ഹൈ-വ്യൂ എ.ഐ എഞ്ചിൻ’ (Hi-View AI Engine) പ്രൊസസറാണ്. എന്നാൽ ഈ പരമ്പരയിലെ ഏറ്റവും വലിയ 85 ഇഞ്ച് വേരിയന്റിൽ കൂടുതൽ സിനിമാറ്റിക് വ്യക്തത നൽകുന്ന ‘ഹൈ-വ്യൂ എ.ഐ എഞ്ചിൻ പ്രോ’ (Hi-View AI Engine Pro) പ്രൊസസറാണുള്ളത്. ദൃശ്യഭംഗിക്ക് മാറ്റുകൂട്ടാൻ പ്രശസ്ത ആഗോള ഓഡിയോ ബ്രാൻഡായ ‘ഡെവിയാലെ’ (Devialet) ട്യൂൺ ചെയ്ത ബിൽറ്റ്-ഇൻ സബ്‌വൂഫറും ഈ ടിവികളിൽ ഒരുക്കിയിരിക്കുന്നു. ഇത് ബാഹ്യ സ്പീക്കറുകളുടെ സഹായമില്ലാതെ തന്നെ മികച്ച ബേസും റൂം ഫില്ലിംഗ് സൗണ്ടും നൽകും.
ഉപയോഗിക്കാൻ ഏറെ ലളിതമായ ‘വിഡാ’ (VIDAA) സ്മാർട്ട് ഒഎസ് പ്ലാറ്റ്‌ഫോമിലാണ് ഈ ടിവികൾ പ്രവർത്തിക്കുന്നത്. എച്ച്ഡിആർ 10+ അഡാപ്റ്റീവ് (HDR10+ Adaptive), ഡോൾബി വിഷൻ ഐക്യു (Dolby Vision IQ), ഫിലിം മേക്കർ മോഡ്, മുറിയിലെ വെളിച്ചത്തിനനുസരിച്ച് സ്ക്രീൻ ബ്രൈറ്റ്നസ് സ്വയം ക്രമീകരിക്കുന്ന എ.ഐ ആർജിബി ലൈറ്റ് സെൻസർ, കൈകൾ ഉപയോഗിക്കാതെ നിയന്ത്രിക്കാവുന്ന ഹാൻഡ്‌സ് ഫ്രീ വോയ്സ് കൺട്രോൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.
പുതിയ ഹൈസൻസ് ഇ8എസ് യുഎൽഇഡി മിനി എൽഇഡി ടിവികളുടെ പ്രാരംഭ വില 57,990 രൂപയാണ് (55 ഇഞ്ച് മോഡലിന്). 55, 65, 75, 85 ഇഞ്ച് എന്നീ നാല് വ്യത്യസ്ത സ്ക്രീൻ സൈസുകളിൽ ലഭ്യമാകുന്ന ഈ ടിവികൾ ആമസോൺ (Amazon), ഫ്ലിപ്കാർട്ട് (Flipkart) തുടങ്ങിയ പ്രമുഖ ഓൺലൈൻ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമായിരിക്കും വിൽക്കുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി പ്രത്യേക വിലക്കിഴിവുകളും 18 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ (No-Cost EMI) സൗകര്യങ്ങളും ഉപഭോക്താക്കൾക്കായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Story Summary: Hisense has launched its latest E8S 144Hz ULED Mini-LED TV series in India, targeted at online buyers on Amazon and Flipkart. Starting at an introductory price of ₹57,990, the series comes in 55, 65, 75, and 85-inch variants. Key features include Full Array Local Dimming, Hi-QLED colour with Pantone validation, Hi-View AI Engine/Pro processors, a native 144Hz refresh rate for gaming, a built-in subwoofer tuned by Devialet, and VIDAA Smart OS.

