HomeKerala'കൊടിയും ബാനറും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ല, കമ്മ്യൂണിറ്റി...

‘കൊടിയും ബാനറും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ല, കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി നടപ്പാക്കും’: ആരോഗ്യമന്ത്രി K മുരളീധരൻ | Health Minister

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ ബാനറുകളും കൊടികളും സ്ഥാപിച്ചുകൊണ്ടുള്ള സൗജന്യ ഭക്ഷണ വിതരണത്തിന് നിയന്ത്രണം വരുന്നു. പകരം ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം വഴി സൗജന്യമായി ഭക്ഷണം നൽകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.(Health Minister Announces Community Kitchens In Government Hospitals)

ആലപ്പുഴ മെഡിക്കൽ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ആശുപത്രി പരിസരങ്ങളിൽ ബാനറും കൊടിയും പ്രകടമാക്കിക്കൊണ്ട് ഭക്ഷണം വിതരണം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ കമ്മ്യൂണിറ്റി കിച്ചൻ എന്ന സംവിധാനത്തിലൂടെ ഭക്ഷണ വിതരണത്തിൽ പങ്കാളികളാകാം.

ആശുപത്രികളിലെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ജി. സുധാകരൻ നടത്തിയ പ്രതികരണങ്ങൾക്ക് പിന്നാലെയാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ഭക്ഷണ വിതരണത്തിന് പുതിയ മാനദണ്ഡം കൊണ്ടുവരാനുള്ള സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Story Summary

Health Minister K Muraleedharan announced the launch of community kitchens in government hospitals to provide free food, effectively banning food distribution under political banners and flags. The initiative will first be implemented at the Alappuzha Medical College.

WhatsApp Channel Banner

Latest updates

‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും കൊച്ചി പൊലീസിന് മുന്നിൽ;...

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസിന് മുന്നിൽ ഹാജരായി (Kumbh mela viral girl). കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പെൺകുട്ടി നേരിട്ടെത്തിയത്....

കാസർകോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: അഞ്ചാം പ്രതിയും പിടിയിൽ;...

കാസർകോട്: പള്ളിക്കരയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും അറസ്റ്റിലായി (Kasaragod pocso case). പെരിയ ചെർക്കപ്പാറ അഞ്ചില്ലത്ത് വീട്ടിൽ എ.ജി ഷാഹിദിനെയാണ് (35)...

നാഗാലാൻഡിൽ കനത്ത മഴ; ഡിഫൻസ് കോളനിയിൽ വൻ മണ്ണിടിച്ചിൽ,...

കൊഹിമ: നാഗാലാൻഡിലെ മോൺ പട്ടണത്തിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ വൻ ദുരന്തം (Nagaland landslide). കനത്ത മഴയെ തുടർന്ന് ഡിഫൻസ് കോളനിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ കുട്ടികളുൾപ്പെടെ എട്ടുപേർ മരണപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ദുരന്തത്തിൽ...

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ല; അടിയന്തര ഉത്തരവ്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കവെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ സഫ്ദർജങ് സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി...

‘സോറി പപ്പാ, ഞാൻ ശ്രമിച്ചു…’: സർക്കാർ ജോലി ലഭിക്കാത്തതിൽ...

കാൺപൂർ: കഠിനമായി ശ്രമിച്ചിട്ടും സർക്കാർ ജോലി നേടാൻ കഴിയാത്തതിൽ മനംനൊന്ത് 23-കാരനായ ബി.ടെക് ഗോൾഡ് മെഡലിസ്റ്റ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം ഉണ്ടായത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ്...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...