Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം: കേസെടുത്ത് പോലീസ് |...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം: കേസെടുത്ത് പോലീസ് | Headmistress

🎙️ Latest Podcast

കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം സ്കൂളിലെ പ്രധാന അധ്യാപിക സിന്ധുവിനെ ചുരിദാർ ധരിച്ചതിന്റെ പേരിൽ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ പോലീസ് നടപടി. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. തടഞ്ഞുവെച്ചതിലൂടെ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്ന കുറ്റമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.(Headmistress wearing a churidar was stopped at the school gate, Police registered case)

ഇന്നലെ രാവിലെ സ്കൂൾ ഗേറ്റിലെത്തിയ സിന്ധു ടീച്ചറെ ജീവനക്കാരൻ തടയുകയായിരുന്നു. മാനേജർ നിർദ്ദേശിച്ചിട്ടുണ്ടെന്നായിരുന്നു ജീവനക്കാരന്റെ വാദം. ഗേറ്റിൽ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ അധ്യാപിക അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തുടർന്ന് പോലീസ് ഇടപെട്ടാണ് ഇവരെ സ്കൂളിനുള്ളിൽ പ്രവേശിപ്പിച്ചത്. നിയമപോരാട്ടം തുടരുമെന്നാണ് അധ്യാപികയുടെ പ്രതികരണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.