Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു;...

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സുരക്ഷാ ജീവനക്കാരനെ പുറത്താക്കി സ്‌കൂൾ മാനേജ്‌മെൻ്റ് | Headmistress

🎙️ Latest Podcast

കൊല്ലം: നെടുവത്തൂർ ഇ.വി.എച്ച്.എസ് സ്കൂൾ പ്രധാനാധ്യാപിക സിന്ധുവിനെ ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ സ്കൂൾ കവാടത്തിൽ തടഞ്ഞ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെട്ടു.(Headmistress was stopped at gate for wearing churidar, Women’s Commission registers case)

അക്കാദമിക കാര്യങ്ങളിലും അധ്യാപകരുടെ വസ്ത്രധാരണത്തിലും ചട്ടവിരുദ്ധമായി ഇടപെട്ടതിന് സ്കൂൾ മാനേജരോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മാനേജർക്ക് നിർദ്ദേശം നൽകി.

പ്രധാനാധ്യാപികയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ഡി.ഇ.ഒ സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെയാണ് ഡി.ഡി.ഇയുടെ നടപടി. സുരക്ഷാ ജീവനക്കാരൻ ശശാങ്കനെ സ്കൂൾ മാനേജ്മെന്റ് ജോലിയിൽ നിന്നും പുറത്താക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.