Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaപകുതിവില തട്ടിപ്പ് കേസ്: BJP നേതാവ് ഉൾപ്പെടെ ഉള്ളവർക്കെതിരെ വീണ്ടും കേസ്...

പകുതിവില തട്ടിപ്പ് കേസ്: BJP നേതാവ് ഉൾപ്പെടെ ഉള്ളവർക്കെതിരെ വീണ്ടും കേസ് | Half-price scam

🎙️ Latest Podcast

കൊച്ചി: പകുവില വാഹന തട്ടിപ്പ് കേസിൽ ബി.ജെ.പി നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ തൃക്കാക്കര പോലീസ് വീണ്ടും കേസെടുത്തു. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് പുതിയ നടപടി.(Half-price scam, Another case against BJP leader and others)

പകുതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വർഷം കഴിഞ്ഞിട്ടും വാഹനമോ പണമോ നൽകാതെ കബളിപ്പിച്ചു എന്നാണ് പരാതി. ചെങ്ങമനാട് സ്വദേശിയാണ് കേസിലെ ഒന്നാം പ്രതി.

പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കേസെടുത്തിരിക്കുന്നത്. പ്രതികളുടെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.