Times Kerala

 വിതരണശൃംഖല വിപുലമാക്കാന്‍ഗ്രോവിംഗ്ടണ്‍ വെഞ്ചേഴ്സ്

 
 വിതരണശൃംഖല വിപുലമാക്കാന്‍ഗ്രോവിംഗ്ടണ്‍ വെഞ്ചേഴ്സ്
 കൊച്ചി: ഇ-കൊമേഴ്‌സ്, ഹോസ്പിറ്റാലിറ്റി, പഴവര്‍ഗങ്ങളുടെ ഇറക്കുമതി യുടെയും രംഗത്തെ പ്രമുഖരായ ഗ്രോവിംഗ്ടണ്‍ വെഞ്ചേഴ്സ് ഇന്ത്യ ലിമിറ്റഡ്
പ്രവര്‍ത്തനം ശക്തമാക്കുന്നു. പഴവര്‍ഗങ്ങളുടെ കോര്‍പ്പറേറ്റ് മേഖലയിലെ വിതരണശൃംഖല വിപുലമാക്കുന്നതിനായി തുര്‍ക്കി, വിയറ്റ്നാം, ദക്ഷിണാഫ്രിക്ക, ഗ്രീസ്, ചിലി തുടങ്ങിയ രാജ്യങ്ങളിലെ ഫാമുകളില്‍ നിന്ന് പഴങ്ങള്‍ സംഭരിച്ച് പാന്‍ ഇന്ത്യ മാര്‍ക്കറ്റില്‍ കമ്പനി കൂടുതലായി ശ്രദ്ധ പതിപ്പിക്കും.  അന്താരാഷ്ട്ര നിലവാരമുള്ള പാക്കേജിംഗിനൊപ്പം ഗുണനിലവാര പരിശോധനയും വഴി ഉപഭോക്താക്കള്‍ക്ക്  ഗുണനിലവാരമുള്ള പഴങ്ങള്‍ എത്തിക്കുന്നതിനുള്ള ദ്രുത ലോജിസ്റ്റിക് സൗകര്യവും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇതിനായി ഗ്രോവിംഗ്ടണ്‍ വെഞ്ചേഴ്സ് 'ഗ്രോഫാമിയോ' എന്ന പേരില്‍  ബ്രാന്‍ഡ് സ്ഥാപിച്ചു. റിലയന്‍സ്, ബിഗ് ബാസ്‌ക്കറ്റ്, ഗോദ്റെജ് ഫ്രഷ്, മോര്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളുടെ വിതരണ ശൃംഖലാ പങ്കാളിത്തത്തിനും കമ്പനിക്ക് പദ്ധതിയുണ്ട്.

Related Topics

Share this story