മാർ പവ്വത്തിലിന്റെ വിവിയോഗത്തിൽ അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Sat, 18 Mar 2023

തിരുവനന്തപുരം: ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. അദ്ദേഹം ആവിഷ്കരിച്ച പദ്ധതികൾ പാവപ്പെട്ടവരോടും പാർശ്വവത്കരിക്കപ്പെട്ടവരോടുമുള്ള ഇടയന്റെ സ്നേഹവും അനുകന്പയും വെളിവാക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു എന്ന് ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.