തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷന്റെ വികസനത്തിനായി ബ്ലൂ പ്രിന്റ് തയ്യാറാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 45 ദിവസത്തിനകം തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കും. നടക്കാത്ത കാര്യങ്ങൾ നടക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നല്ല പിന്തുണയാണ് ബിജെപിയ്ക്ക് ലഭിച്ചത്. വികസന തിരുവനന്തപുരം എന്ന ബിജെപിയുടെ കാഴ്ചപ്പാട് ജനം സ്വീകരിച്ചു. അതാണ് തിരഞ്ഞെടുപ്പിലെ ഫലത്തില്‍ പ്രതിഫലിച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.