

കാസർഗോഡ്: ബദിയടുക്ക പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായയുടെ ആക്രമണത്തിൽ 13 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വൈകിട്ട് ആറുമണിയോടെയാണ് സംഭവം. അക്രമാസക്തമായ നായയെ പിടികൂടാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.(13 people injured in Kasaragod stray dog attack)
കിളിങ്കരയിൽ 3 പേർക്ക് കടിയേറ്റു. കട്ടത്തങ്കടിയിൽ 9 പേർക്ക് കടിയേറ്റു. കൊളംബെയിൽ ഒരാൾക്ക് കടിയേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും കാലിലാണ് കടിയേറ്റിരിക്കുന്നത്. കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ച തെരുവ് നായ, അതിനെ പിടികൂടാൻ ശ്രമിച്ചവരെയും കടിച്ചു. കന്നുകാലികളെയും നായ ആക്രമിച്ചതായി നാട്ടുകാർ പറയുന്നു.
ആക്രമണത്തിൽ പരിക്കേറ്റ 9 പേരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് സിറിൽ (50), സ്റ്റീവൻ (40), ഷെബി (45), പ്രസന്ന (45), മേരി (60), അൻവിൻ (13), അജിത് (8), സരിത (25), എന്നിവരാണ്. അക്രമാസക്തമായ നായയെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.