ടിപ്പർ ലോറിക്കുനേരെ ഗുണ്ടാ ആക്രമണം; ഗ്ലാസ് തകർത്തു, ഡ്രൈവർക്ക് മർദനം
![ടിപ്പർ ലോറിക്കുനേരെ ഗുണ്ടാ ആക്രമണം; ഗ്ലാസ് തകർത്തു, ഡ്രൈവർക്ക് മർദനം](https://timeskerala.com/static/c1e/client/91214/uploaded/2cf39710eddf5d45bf9705524e24da0b.gif)
ബാലുശ്ശേരി: കുറുമ്പൊയിലിൽ ക്വാറി വെയ്സ്റ്റ് ഇറക്കി കണ്ണാടിപ്പൊയിൽ ഭാഗത്തേക്ക് വരുകയായിരുന്ന ടിപ്പർ ലോറിക്കുനേരെ ഗുണ്ടാ ആക്രമണം. ടിപ്പറിന്റെ ഗ്ലാസ് എറിഞ്ഞു തകർക്കുകയും ഡ്രൈവർ പൂനൂർ മാടത്തുംപൊയിൽ ആഷിഖിനെ (24) മർദിക്കുകയും ചെയ്തതായാണ് പരാതി. ഇവർ ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ടിപ്പറിന്റെ ഗ്ലാസ് ഉയർത്തിയിട്ടതിനാൽ മദ്യക്കുപ്പി കൊണ്ട് എറിഞ്ഞ് ഗ്ലാസ് തകർക്കുകയും ഡ്രൈവറെ മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം നാണത്. കുറുമ്പൊയിൽ ഭാഗത്തേക്ക് വരുകയായിരുന്ന സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം ടിപ്പറിനു മുന്നിൽ കുറുകെ നിർത്തി ആക്രമിക്കുകയായിരുന്നു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
പരിസരവാസികൾ ഓടിക്കൂടിയതോടെ ഗുണ്ടാസംഘം കാറിൽ രക്ഷപ്പെട്ടു. അക്രമത്തിൽ ഡ്രൈവർ ആഷിഖിനും കൂടെയുണ്ടായിരുന്ന റാഷിദിനും പരിക്കേറ്റു. കട്ടിപ്പാറ ക്രഷറിൽ നിന്നും സാധനം എടുത്തതുമായി ബന്ധപ്പെട്ട് നാലുമാസം മുമ്പ് വാക്തർക്കവും സംഘർഷവുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസും നിലവിലുണ്ട്. കേസിൽ ഉൾപ്പെട്ട സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് കരുതുന്നത്.