HomeKeralaകേരളത്തിൽ സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: പവന് 240 രൂപ കൂടി | Gold...

കേരളത്തിൽ സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: പവന് 240 രൂപ കൂടി | Gold Price Increases

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,19,040 രൂപയായി. ഗ്രാമിന് 30 രൂപ വർദ്ധിച്ച് 14,880 രൂപയാണ് ഇന്നത്തെ വില.(Gold Price Increases In Kerala Today May 2026)

കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ സ്വർണ്ണവിലയിലെ എക്കാലത്തെയും ഉയർന്ന റെക്കോർഡ്. കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളും ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളും സ്വർണ്ണവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സുരക്ഷിതമാക്കാൻ കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത് വിപണിയിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. എണ്ണവിലയിലുണ്ടായ വർദ്ധനവും സ്വർണ്ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.

Story Summary

Gold prices in Kerala have witnessed an increase today, May 14, 2026, with the price of a sovereign rising by ₹240 to reach ₹1,19,040, and the price per gram increasing by ₹30 to ₹14,880. This volatility is driven by global economic pressures, particularly the ongoing conflict involving Iran, which has prompted the central government to hike import duties on gold and silver from 6% to 15% to protect foreign exchange reserves.

WhatsApp Channel Banner

Latest updates

‘ഫ്രീ യാത്ര കൊടുത്തിട്ട് അതിൽ യാത്ര ചെയ്യുന്നവരെ പരിഹസിക്കുന്നു’:...

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിലൂടെ സർക്കാർ അനുവദിച്ച സൗജന്യ യാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരാമർശത്തിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം. സൗജന്യ നിരക്കുകൾ പ്രഖ്യാപിച്ച ശേഷം അതിൽ യാത്ര ചെയ്യുന്നവരെ...

വിവാദ പരാമർശം: ഉദയനിധി സ്റ്റാലിൻ്റെ വസതിയിൽ പോലീസ്; അറസ്റ്റ്...

ചെന്നൈ: വിവാദ പരാമർശത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ കനക്കുന്നതിനിടെ, ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ നീലാങ്കരയിലുള്ള വസതിയിൽ തമിഴ്‌നാട് പോലീസ് സംഘമെത്തി. പോലീസ് നടപടിയും സാദ്ധ്യമായ അറസ്റ്റും മുന്നിൽക്കണ്ട് ഉദയനിധി സ്റ്റാലിന് നിയമസംരക്ഷണം...

നടി ത്രിഷയെക്കുറിച്ചുള്ള അശ്ലീല പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി...

ചെന്നൈ: നടി ത്രിഷയെക്കുറിച്ച് അപകീർത്തികരവും അശ്ലീലസ്വഭാവമുള്ളതുമായ പരാമർശം നടത്തിയ സംഭവത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ (Udhayanidhi Stalin Arrested). ചെന്നൈ നീലാങ്കരയിലെ വസതിയിൽ വെച്ച് തഞ്ചാവൂർ ഈസ്റ്റ് പൊലീസാണ്...

കൊച്ചിയിൽ MVDയുടെ മിന്നൽ പരിശോധന: അമിതഭാരം കയറ്റിയ 48...

കൊച്ചി: റോഡപകടങ്ങൾ തടയുന്നതിനും അമിതഭാരം കയറ്റിയുള്ള ചരക്കുവാഹനങ്ങളുടെ അനധികൃത സർവീസ് തടയുന്നതിനുമായി എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയത് വ്യാപക മിന്നൽ പരിശോധന. എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ...

ഇറാനിൽ രാഷ്ട്രീയ പ്രതിസന്ധിയെന്ന് റിപ്പോർട്ട്; പെസഷ്കിയാനോട് ‘അന്തിമ അന്ത്യശാസനം’,...

ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷവും അമേരിക്കയുമായുള്ള നയതന്ത്ര നീക്കങ്ങളും തുടരുന്നതിനിടെ ഇറാനിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി പ്രസിഡന്റ് മസൂദ് പെസഷ്കിയാനോട് ‘അന്തിമ അന്ത്യശാസനം’ നൽകിയതായും, അമേരിക്കയുമായുള്ള...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...