HomeKerala'ഫ്രീ യാത്ര കൊടുത്തിട്ട് അതിൽ യാത്ര ചെയ്യുന്നവരെ പരിഹസിക്കുന്നു': CP ജോണിനെതിരെ...

‘ഫ്രീ യാത്ര കൊടുത്തിട്ട് അതിൽ യാത്ര ചെയ്യുന്നവരെ പരിഹസിക്കുന്നു’: CP ജോണിനെതിരെ പ്രതിഷേധം ഇരമ്പുന്നു | Outrage Against Transport Minister

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിലൂടെ സർക്കാർ അനുവദിച്ച സൗജന്യ യാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരാമർശത്തിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം. സൗജന്യ നിരക്കുകൾ പ്രഖ്യാപിച്ച ശേഷം അതിൽ യാത്ര ചെയ്യുന്നവരെ പരിഹസിക്കുന്നത് ഒരു മന്ത്രിക്ക് ചേർന്ന പണിയാണോ എന്ന ചോദ്യമുയർത്തി സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശനമാണ് ഉയരുന്നത്.(Outrage Against Transport Minister CP John Over Remarks On KSRTC Women Passengers)

വിഷയത്തിൽ മന്ത്രിയുടെ പരാമർശത്തിനെതിരെ മുതിർന്ന പ്രതിപക്ഷവും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധമറിയിച്ചിട്ടുണ്ട്. പാലക്കാട്ട് നടന്ന കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (KBTA) സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം.

പൈസ നൽകേണ്ടാത്ത  കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നും, എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കാൻ ഇവർക്ക് മടിയില്ലെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ. നിരക്ക് കുറഞ്ഞ ബസുകളിൽ തള്ളിക്കയറുകയും അസുഖം വന്നാൽ ചികിത്സയ്ക്ക് പണം മുടക്കാതെ സർക്കാർ ആശുപത്രി വരാന്തകളിൽ കിടക്കുകയും ചെയ്യുന്ന മലയാളി പൊതുസമൂഹത്തിന്റെ പെരുമാറ്റം അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

Story Summary

Transport Minister CP John faces severe backlash over his controversial remarks mocking women utilizing the Priyadarshini free travel scheme in KSRTC buses. Social media users, cultural figures and political leaders heavily criticized the Minister for insulting the public while speaking at a private bus operators’ event.

WhatsApp Channel Banner

Latest updates

‘എൻ്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ല, ഒരു വിശദീകരണം എന്നോട്...

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ. സംസ്ഥാനത്തെ സ്ത്രീകളുടെ ദാരിദ്ര്യത്തെയും സാമ്പത്തിക പ്രയാസങ്ങളെയും കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ...

സ്കൂളിൽ കയറി അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി; 30 സെക്കൻഡിനുള്ളിൽ 34...

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്കൂളിൽ കയറിയ മുഖംമൂടി ധരിച്ച യുവാവ് അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി. സിക്രോണ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന 29-കാരി സന്ധ്യയാണ് കൊല്ലപ്പെട്ടത്. സ്കൂളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ആക്രമണ...

സെൽഫിക്കിടെ കാൽവഴുതി 20 അടി താഴേക്ക് വീണു; ബിയാസ്...

ഹമീർപുർ: സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി മലഞ്ചെരിവിലൂടെ ഏകദേശം 20 അടി താഴേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഹിമാചൽ പ്രദേശിലെ ഹമീർപുർ ജില്ലയിൽ സുജൻപുർ ബിയാസ് പാലത്തിന് സമീപമാണ് സംഭവം (Woman Selfie...

‘അജ്ഞാതരുടെ’ ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടു, പിന്നിൽ ഇന്ത്യൻ...

ന്യൂഡൽഹി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്യിബയുടെ 30-ഓളം മുതിർന്ന അംഗങ്ങളെ പാകിസ്താനിലെ വിവിധയിടങ്ങളിൽ 'അജ്ഞാതർ' വധിച്ചതായി ഭീകരസംഘടനയുടെ മുതിർന്ന നേതാവിന്റെ വെളിപ്പെടുത്തൽ. ലഷ്‌കറെ ത്വയ്യിബയുമായി അടുത്ത ബന്ധമുള്ള റിസ്‌വാൻ ഹനീഫ്...

ഉദയനിധി സ്റ്റാലിനെതിരായ കേസിൽ ചുമത്തിയത് 6 വകുപ്പുകൾ: ദ്വയാർത്ഥ...

ചെന്നൈ: പ്രമുഖ തമിഴ് നടി തൃഷയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...