സൗജന്യ മത്സര പരീക്ഷ പരിശീലനം
Updated: Sep 14, 2023, 16:48 IST

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൂടാളി പൊതുജന വായനശാലയിൽ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം നൽകുന്നു. പത്താതരം മുതൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പി എസ് സി, എസ് എസ് സി മുതലായ മത്സര പരീക്ഷകൾക്ക് അപേക്ഷ നൽകിയവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സെപ്റ്റംബർ 16നകം ഫോൺ നമ്പർ സഹിതമുള്ള വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0497 2700831.