ഏറ്റുമാനൂർ : അതിരമ്പുഴയിൽ മലഞ്ചരക്ക് വ്യാപാരിയുടെ രണ്ടരപവനുള്ള സ്വർണ മാലകവർന്ന പ്രതിയെ ഏറ്റുമാനൂർ പൊലീസ് പിടികൂടി. ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജിൻസ് തോമസാണ് അറസ്റ്റിലായത്.
ഏറ്റുമാനൂർ പോലീസ് ഹരിപ്പാട്ടെത്തിയാണ് പ്രതിയെ പിടിയികൂടിയത്.പ്രതി വ്യാഴാഴ്ച അതിരമ്പുഴയിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന ജോർജ് സെബാസ്റ്റ്യന്റെ (80) കടയിലെത്തി കുറച്ച് സാധനങ്ങൾ ആവശ്യപ്പെട്ടു. ഇതിനുശേഷം സ്വന്തം കഴുത്തിൽ കിടന്ന മാല ഊരി മേശപ്പുറത്ത് വച്ചു.
തുടർന്ന് ജോർജിന്റെ മാല നല്ല ഡിസൈൻ ആണെന്നും ഒന്ന് ഊരി മേശ പുറത്ത് വയ്ക്കാമോ ഫോട്ടോ എടുത്ത് അമ്മയ്ക്ക് അയയ്ക്കാനാണെന്നും പറഞ്ഞു. ജോർജ് മാല ഊരി മേശപ്പുറത്തുവച്ചപ്പോൾ വാങ്ങിയ സാധനങ്ങൾ രണ്ട് പായ്ക്കറ്റുകളിലാക്കാൻ പ്രതി ആവശ്യപ്പെട്ടു.തുടർന്ന് മാലയുമായി കടന്ന് കളഞ്ഞു. രണ്ടര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. മുമ്പും നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് ജിൻസ് തോമസ്.