തിരുവനന്തപുരം : മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. പുന്നപ്ര പൊലീസാണ് വിഷയത്തിൽ കേസെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത എന്ന പേരിലാണ് ഈ അസഭ്യ കവിത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. ജി. സുധാകരൻ തൻ്റെ പേരിൽ വ്യാജ അശ്ലീല കവിത പ്രചരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
ഇത് തന്നെ അപമാനിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സൈബർ പൊലീസ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.