പതിനേഴുകാരിയെ പീഡിപ്പിച്ച് ഗ‍ർഭിണിയാക്കി ; യുവാവിനെതിരെ പോക്സോ കേസ് |Pocso case

അമ്പരന്ന വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഹരിപ്പാട് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു.
pocso case
Published on

ഹരിപ്പാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗ‍ർഭിണിയാക്കിയ കേസിൽ യുവാവിനെതിരെ പോക്സോ കേസ്. ഗർഭിണിയായ പതിനേഴുകാരിയെ കാമുകനെ അന്വേഷിച്ച് വീട്ടിലെത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

സംഭവത്തിൽ യുവാവിനെതിരെ പോക്സോ, പട്ടികജാതി അതിക്രമം തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്നാണ് ഹരിപ്പാട് താമല്ലാക്കൽ സ്വദേശിയായ 23-കാരന്റെ വീട്ടിൽ പെൺകുട്ടി നേരിട്ടെത്തിയത്.

അമ്പരന്ന വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഹരിപ്പാട് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. പെൺകുട്ടി നൽകിയ മൊഴിയിലാണ് പീഡനവിവരം പുറത്തറിയുന്നത്. 2023-ൽ സമൂഹ മാധ്യമം വഴി യുവാവുമായി പെൺകുട്ടി പരിചയപ്പെട്ടത്. പിന്നീട് ഇവർ പ്രണയത്തിലാക്കുകയായിരുന്നു. തുടർന്ന് ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു.

ഇതിനുശേഷം ബെംഗളൂരുവിൽ പഠനത്തിന് പോയ സമയത്ത് താമസ സ്ഥലത്തെത്തി അവിടെവെച്ചും പീഡിപ്പിച്ചു. സംഭവത്തെ തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com