തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഒരു ജില്ലകളിലും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
മത്സ്യത്തൊഴികള്‍ക്കും കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശമുണ്ട്. കേരള തീരത്ത് ഇന്ന് മുതല്‍ 28/10/2025 വരെയും കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (25/10/2025) മുതല്‍ 29/10/2025 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് മുതല്‍ 28വരെ കേരള തീരങ്ങളിലും അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.