Times Kerala

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ 

 
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ 
 

ആലുവ: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മേയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എൻ പുരം ഭാഗത്ത് ജിതിന്റെ വീടാണ് പ്രതികൾ ആക്രമിച്ചത്. 

ഞായറാഴ്ച വൈകിട്ട് വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം വീടിന്റെ വാതിൽ വെട്ടി പൊളിക്കാൻ ശ്രമിക്കുകയും ജനൽച്ചില്ലുകൾ തല്ലി തകർക്കുകയും ചെയ്തു. നാല് ഇരു ചക്ര വാഹനങ്ങൾക്ക് കേടു വരുത്തി. വധ ഭീഷണി മുഴക്കുകയും ചെയ്തു. രാജേഷിന് ജിതിന്റെ അനുജനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ.  

Related Topics

Share this story