ത​മ്പാ​നൂ​ർ ബ​സ് ടെ​ർ​മി​ന​ലി​ൽ തീ​പി​ടി​ത്തം; ആളപായമില്ല

fire
തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച രാ​വി​ലെയോടെ ത​മ്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ൽ തീ​ പടർന്നു. തീ​പി​ടി​ത്ത​മു​ണ്ടാ​യതിൻ്റെ കാരണം വ്യക്തമല്ല. തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ബ​സ് ടെ​ർ​മി​ന​ലി​ന്‍റെ അ​ഞ്ചാം നി​ല​യി​ലാ​ണ് . 
വി​വ​ര​മ​റി​ഞ്ഞ് ഉടൻ തന്നെ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ ​കെ​ടു​ത്തി​യ​തി​നാ​ൽ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചി​ല്ല.

Share this story