

കൊച്ചി: തലച്ചോറിനേയും നാഡീവ്യൂഹത്തേയും ബാധിക്കുന്ന ദീര്‍ഘകാല രോഗം മൂലം മൂന്നു ദശാബ്ദത്തോളും വീല്‍ചെയറിനെ ആശ്രയിച്ചിരുന്ന അമ്പെയ്ത്തു താരം കാരെൻ ആയുര്‍വേദ ചികില്‍സയിലൂടെ ചലനശേഷി വീണ്ടെടുത്തു. പാര ഒളിമ്പ്യയായ കാരെൻ അപ്പോളോ ആയുര്‍വൈദ് ഹോസ്പിറ്റല്‍സിന്‍റെ ആയുര്‍വേദ ചികില്‍സ, പഞ്ചകര്‍മ, ചികില്‍സയുമായി ബന്ധപ്പെട്ട ഭക്ഷണക്രമം, പ്രത്യേക ശ്രദ്ധ ചെലുത്തിയുള്ള ന്യൂറോ റീഹാബിലിറ്റേഷന്‍ എന്നിവയിലൂടെയാണ് അസാധ്യം എന്നു കരുതിയിരുന്ന സഞ്ചാര ശേഷി ഏതാണ്ട് പൂര്‍ണമായി തന്നെ വീണ്ടെടുത്തത്. ചെന്നൈയില്‍ പരിശീലനത്തിനിടെയാണ് കാരെൻ ആയുര്‍വേദത്തിലൂടെ തനിക്ക് സഞ്ചാര ശേഷി തിരിച്ചു നേടാനാവുമോ എന്ന ആവശ്യവുമായി സമീപിക്കുന്നത്. ഈ വിഭാഗത്തില്‍ സ്പെഷലിസ്റ്റ് ആയ അപ്പോളോ ആയുവൈദ് ഹോസ്പിറ്റല്‍സിലെ ഡോ. സി സുസ്മിതയെ സമീപിക്കുകയും ആയുര്‍വേദ ചികില്‍സ ആരംഭിക്കുകയുമായിരുന്നു.
കാരെന്‍റെ ചികില്‍സാ പുരോഗതി ഓരോ ഘട്ടത്തിലും ശാസ്ത്രീയമായി വിലയിരുത്തിക്കൊണ്ടേയിരുന്നു. എക്സ്പാന്‍ഡഡ് ഡിസബിലിറ്റി സ്റ്റാറ്റസ് സ്കെയില്‍ (ഇഡിഎസ്എസ്), ബെര്‍ഗ് ബാലന്‍സ് സ്കോര്‍, എംഎസ് ഫങ്ഷണല്‍ അസസ്സ്മെന്‍റ്സ് തുടങ്ങിയവ ഓരോ ഘട്ടത്തിലും കാരെൻ കൈവരിക്കുന്ന പുരോഗതി വിലയിരുത്താന്‍ പ്രയോജനപ്പെടുത്തി.
ഒരു ഫാര്‍മസിസ്റ്റ് കൂടിയായ കാരെൻ യുഎസ് നാഷണല്‍ പാരാ ആര്‍ച്ചറി ടീമില്‍ അംഗമായിരുന്നു. രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളിൽ മല്‍സരിച്ചിട്ടുമുണ്ട്.