സംസ്കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍; അവസാന തീയതി ജനുവരി 21 |Apply Now

സര്‍വ്വകലാശാല വെബ്സൈറ്റില്‍ ചേര്‍ത്തിട്ടുള്ള നിര്‍ദ്ദിഷ്ട മാതൃകയില്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 21
Apply now
Updated on

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളില്‍ അദര്‍ എലിജിബിള്‍ കമ്മ്യൂണിറ്റീസിനായി സംവരണം ചെയ്തിരിക്കുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ യോഗ്യരായവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഹിന്ദി, ഹിസ്റ്ററി, സൈക്കോളജി, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, തിയറ്റര്‍, മോഹിനിയാട്ടം എന്നീ പഠന വകുപ്പുകളിലാണ് ഒഴിവുകള്‍. 2018ലെ യു.ജി.സി. റഗുലേഷന്‍സ് പ്രകാരം യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫീസ് 2,000/- രൂപ. എസ്.സി/എസ്.ടി/പി.എച്ച്. വിഭാഗക്കാര്‍ക്ക് 500/- രൂപ മതിയാകും. അപേക്ഷ ഫീസ് ഓണ്‍ലൈനായി അയയ്ക്കണം. സര്‍വ്വകലാശാല വെബ്സൈറ്റില്‍ ചേര്‍ത്തിട്ടുള്ള നിര്‍ദ്ദിഷ്ട മാതൃകയില്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 21. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക. (Apply Now)

Related Stories

No stories found.
Times Kerala
timeskerala.com