Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'രാഷ്ട്രീയ ലക്ഷ്യങ്ങൾ': രാഹുൽ മാങ്കൂട്ടത്തിലിൽ കേസിലെ മൂന്നാമത്തെ അതിജീവിതയ്‌ക്കെതിരെ മാന നഷ്ടക്കേസ്...

‘രാഷ്ട്രീയ ലക്ഷ്യങ്ങൾ’: രാഹുൽ മാങ്കൂട്ടത്തിലിൽ കേസിലെ മൂന്നാമത്തെ അതിജീവിതയ്‌ക്കെതിരെ മാന നഷ്ടക്കേസ് നൽകുമെന്ന് ഫെന്നി നൈനാൻ | Rahul Mamkootathil

🎙️ Latest Podcast

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി നൈനാൻ. തനിക്കെതിരെ ഉയരുന്നത് വ്യാജ പ്രചരണങ്ങളാണെന്നും ഇതിനെതിരെ പത്തനംതിട്ട എസ്.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.(Fenni Ninan says he will file defamation case against third survivor in Rahul Mamkootathil case)

നീതിയാണ് ലക്ഷ്യമെങ്കിൽ പോലീസിനാണ് പരാതി നൽകേണ്ടത്. അതിനു പകരം കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

അതിജീവിതയുടെ സ്വകാര്യ വിവരങ്ങളോ ചാറ്റുകളോ താൻ പരസ്യപ്പെടുത്തിയിട്ടില്ല. മാധ്യമപ്രവർത്തകയാണ് ഇത് ചെയ്തത്. അവർക്കെതിരെ കേസ് കൊടുക്കാൻ അതിജീവിത തയ്യാറാകണമെന്നും ഫെന്നി കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.