ഉരുള്‍പൊട്ടല്‍ ഭീതി; കോഴിക്കോട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

 ഉരുള്‍പൊട്ടല്‍ ഭീതി; കോഴിക്കോട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
 

കോഴിക്കോട്: ജില്ലയിലെ പല മേഖലയിലും ഇന്നലെ മുതല്‍ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലായി. പലയിടങ്ങളിലും മുട്ടോളം വെള്ളം കയറി. മാവൂര്‍ റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു.  കനത്ത മഴ ജനങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീതിയടക്കമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.  കൂടരഞ്ഞി കൂമ്പാറ ആനക്കല്ലും പാറയില്‍ ചെറിയ തോതില്‍ മല വെള്ളപ്പാച്ചില്‍ ഉണ്ടായി. കൂമ്പാറ പുഴയിലൂടെ മലയോരത്ത് നിന്ന് കല്ലും മണ്ണും ഒലിച്ച് വന്നത് ആളുകളെ ഭീതിയിലാക്കി. 

കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു - കോഴിക്കോട് -0495 2371002,ടോള്‍ ഫ്രീ-1077, താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍: കോഴിക്കോട്-0495 2372966.കൊയിലാണ്ടി-0496 2620235, വടകര-0496 2522361, താമരശ്ശേരി-0495 2223088

Share this story