HomeKerala'സ്വർണ്ണക്കൊള്ളയിൽ ജനങ്ങൾക്ക് അങ്ങേയറ്റം ആശങ്കയുണ്ട്, തെളിവുകൾ പൂർണ്ണമായും നശിപ്പിക്കപ്പെടും': നിയമസഭയിൽ വീണ്ടും...

‘സ്വർണ്ണക്കൊള്ളയിൽ ജനങ്ങൾക്ക് അങ്ങേയറ്റം ആശങ്കയുണ്ട്, തെളിവുകൾ പൂർണ്ണമായും നശിപ്പിക്കപ്പെടും’: നിയമസഭയിൽ വീണ്ടും ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ആഞ്ഞടിച്ച് VD സതീശൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ. നിശ്ചിത സമയത്തിനകം കുറ്റപത്രം നൽകാതെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘അമ്പലം വിഴുങ്ങികൾ’ എന്ന ബാനർ ഉയർത്തി ഇന്നും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.(Evidence will be completely destroyed, VD Satheesan again lashes out at Sabarimala gold theft case in the Kerala Assembly Session)

പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയാൽ അവശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കപ്പെടും. തൊണ്ടിമുതൽ പോലും കണ്ടെത്താനാകാതെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ഇതിന്റെ തെളിവാണ്. അന്വേഷണം കൃത്യമായ വഴിക്ക് നീങ്ങിയാൽ സിപിഎമ്മിലെ ഉന്നത നേതാക്കൾ ജയിലിലാകും. ഇത് തടയാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലൂടെ കുറ്റപത്രം വൈകിപ്പിക്കുന്നത്.  പവിത്രമായ ശബരിമലയിൽ നടന്ന ഈ കൊള്ളയിൽ ഭക്തർക്കും പൊതുജനങ്ങൾക്കും വലിയ ആശങ്കയുണ്ടെന്നും കേസ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സഭയിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ചും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. പ്രതിപക്ഷ അംഗങ്ങൾ ഡയസിലേക്ക് കയറിയത് വാച്ച് ആൻഡ് വാർഡ് ബാനറുകൾ പിടിച്ചുവാങ്ങാൻ ശ്രമിച്ചപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, വാച്ച് ആൻഡ് വാർഡിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്ന് സ്പീക്കർ സഭയിൽ വ്യക്തമാക്കി.

WhatsApp Channel Banner

Latest updates

‘പ്രധാനമന്ത്രി മാപ്പ് പറയണം’: CJP പ്രതിഷേധത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച്...

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തി സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ആളുകളെ ക്രൂരമായി...

CJPക്ക് പിന്തുണയുമായി കോൺഗ്രസ്: പ്രക്ഷോഭകരോടൊപ്പം സമരം ചെയ്ത് രാഹുലും...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന 'സംസദ് ചലോ' പ്രക്ഷോഭത്തിന് പിന്തുണയുമായി വൻ പ്രതിപക്ഷ നിര ജന്തർ...

BJPക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം: ആവശ്യമായി വന്നാൽ ഡൽഹിയിലെ...

കൊൽക്കത്ത: ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ആഹ്വാനം ചെയ്തു. ആവശ്യമായി വന്നാൽ ഡൽഹിയിലെത്തി സിജെപി നടത്തുന്ന പ്രക്ഷോഭങ്ങളിൽ പങ്കാളിയാകുമെന്നും അവർ വ്യക്തമാക്കി....

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധിയുടെ...

ഡൽഹിയിൽ വിദ്യാർത്ഥി സമരത്തിന് നേലെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് സമരം നടത്തി (Congress Protest Outside PM Residence). ലോക്...

ലോകകപ്പ് ഫൈനലിന് മുമ്പ് അർജന്റീന ഡ്രസിങ് റൂമിൽ എന്ത്...

2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ അർജന്റീനയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ, ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പ് ഡ്രസിങ് റൂമിന് പുറത്ത് നിന്ന് ചിത്രീകരിച്ച ലയണൽ മെസിയുടെ ഒരു...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...