HomeKeralaആഗോള പ്രതിസന്ധി കേരളത്തിലെ ഇവന്റ് മേഖലയെ തളർത്തുന്നു; സർക്കാരിന്റെ അടിയന്തര ഇടപെടൽ...

ആഗോള പ്രതിസന്ധി കേരളത്തിലെ ഇവന്റ് മേഖലയെ തളർത്തുന്നു; സർക്കാരിന്റെ അടിയന്തര ഇടപെടൽ തേടി ‘ഇമാക്’ | Event Management Association Kerala

കൊച്ചി: ആഗോള യുദ്ധസാഹചര്യങ്ങളെത്തുടർന്നുണ്ടായ പാചകവാതക ക്ഷാമവും വ്യോമയാന പ്രതിസന്ധിയും കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു (Event Management Association Kerala). വിവാഹ സീസണും കോർപ്പറേറ്റ് കോൺഫറൻസുകളും സജീവമാകേണ്ട സമയത്തുണ്ടായ ഈ തിരിച്ചടി മറികടക്കാൻ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അടിയന്തര ഇടപെടൽ വേണമെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇമാക്) ആവശ്യപ്പെട്ടു.

അരൂക്കുറ്റി ക്ലബ് മഹീന്ദ്രയിൽ ചേർന്ന ഇമാക് സ്റ്റേറ്റ് ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികൾ ആശങ്ക അറിയിച്ചത്. മൂന്ന് ലക്ഷത്തോളം തൊഴിലാളികളുടെ ഉപജീവനമാർഗ്ഗമാണ് നിലവിൽ ഭീഷണിയിലായിരിക്കുന്നത്.

ഏതൊരു പരിപാടിയുടെയും അവിഭാജ്യ ഘടകമായ ഭക്ഷണത്തിന് ആവശ്യമായ പാചകവാതകം ലഭ്യമാകാത്തത് പല ഇവന്റുകളും റദ്ദാക്കാൻ കാരണമാകുന്നു. വിമാന സർവീസുകൾ റദ്ദാക്കുന്നതും ടിക്കറ്റ് നിരക്ക് വർധനയും കേരളത്തിലെ വളർന്നു വരുന്ന ‘ഡെസ്റ്റിനേഷൻ വെഡിങ്’ സാധ്യതകളെ തകർത്തു. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ പരിപാടികൾ നടത്താനിരുന്നവർ പിൻവാങ്ങുന്ന സാഹചര്യമാണുള്ളത്.

ഇവന്റ് വ്യവസായത്തെ നേരിട്ടും അല്ലാതെയും ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലാകുന്ന അവസ്ഥയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഇമാക് സ്റ്റേറ്റ് പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറൽ സെക്രട്ടറി ബഹന്നാൻ കെ. അരീക്കൽ, ട്രഷറർ പ്രവീൺ ചന്ദ്രൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. ഈ സാഹചര്യം പരിഗണിച്ച് സർക്കാർ തലത്തിൽ അടിയന്തര പരിഹാര നടപടികൾ ഉണ്ടാവണമെന്നാണ് ഇവന്റ് മാനേജ്‌മെന്റ് മേഖലയുടെ ആവശ്യം.

Story Summary
The Event Management Association of Kerala (EMAK) has urged the government to intervene as global conflicts cause a severe shortage of LPG and disrupt aviation, crippling the state’s event industry. With rising destination wedding cancellations and fuel scarcity affecting catering services, the livelihoods of over 3 lakh workers are at stake. EMAK leaders highlighted these concerns during their State General Body meeting in Arookutty.

WhatsApp Channel Banner

Latest updates

‘ഒരു യു-ടേൺ ഗവൺമെന്റ്’: പൊതിച്ചോറ് വിവാദത്തിൽ പ്രതികരണവുമായി VN...

ഇടുക്കി: ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ വി.എൻ. വാസവൻ. നിലവിലെ സർക്കാർ ഒരു 'യു-ടേൺ ഗവൺമെന്റായി'...

നീറ്റ് പരീക്ഷാ വിവാദം വീണ്ടും പുകയുന്നു: കാൺപൂർ സ്വദേശിനിയുടെ...

ന്യൂഡൽഹി: കനത്ത രാഷ്ട്രീയ-നിയമ പോരാട്ടങ്ങൾക്കും പുനപ്പരീക്ഷകൾക്കും പിന്നാലെ ഫലപ്രഖ്യാപനം പൂർത്തിയായ നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ വീണ്ടും പ്രതിരോധത്തിലാക്കി പുതിയ ക്രമക്കേട് ആരോപണം പുറത്ത്. കാൺപൂരിൽ നിന്നുള്ള ആര്യ സിംഗ്...

മോസ്‌കോയെ ലക്ഷ്യമാക്കി യുക്രെയ്‌നിന്റെ ഡ്രോൺ ആക്രമണം; 400 ഡ്രോണുകൾ...

മോസ്‌കോ: മോസ്‌കോയെയും പരിസര പ്രദേശങ്ങളെയും ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 8:30 മുതൽ തിങ്കളാഴ്ച പുലർച്ചെ 5:00 വരെ നീണ്ടുനിന്ന ആക്രമണത്തിൽ 400-ഓളം ഡ്രോണുകളാണ്...

‘കോടതിയിൽ വിശ്വാസം ഉണ്ടായിരുന്നു, എല്ലാവരോടും നന്ദിയുണ്ട്, നാട്ടിലേക്ക് ഇനിയില്ല,...

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ കണ്ണീരോടെ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അഖിലയും അതുല്യയും. കോടതിയിൽ തങ്ങൾക്കുണ്ടായിരുന്ന വിശ്വാസം കാത്തുസൂക്ഷിച്ചുവെന്നും, വധശിക്ഷ ഉറപ്പാക്കിയ പോലീസിനോടും അഭിഭാഷകരോടും...

കേരളത്തിൽ വധശിക്ഷ കാത്ത് 38 തടവുകാർ: ചെന്താമര മുപ്പത്തിയെട്ടാമൻ,...

തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതോടെ, കേരളത്തിലെ വിവിധ ജയിലുകളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന തടവുകാരുടെ എണ്ണം 38 ആയി ഉയർന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ചെന്താമരയ്ക്ക്...

DON'T MISS

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

ഡെലിവറി സ്ഥിരീകരണമെന്ന പേരിൽ വീട്ടിലേക്ക് കയറാൻ ശ്രമം; അമ്മയുടെ...

ഡെലിവറി പൂർത്തിയാക്കാനെന്ന വ്യാജേന ഉപഭോക്താവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ഡെലിവറി ഏജന്റിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു (Delivery Agent Viral Video). ഒരു യുവതിയുടെ വീട്ടിലെത്തിയ ഡെലിവറി ഏജന്റ്,...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...