HomeKeralaവെഞ്ഞാറമൂട് ടോറസ് അപകടം: മരണം രണ്ടായി; പൊലിഞ്ഞത് കബഡി താരം ജൂലിയും...

വെഞ്ഞാറമൂട് ടോറസ് അപകടം: മരണം രണ്ടായി; പൊലിഞ്ഞത് കബഡി താരം ജൂലിയും സുഹൃത്ത് ആദിത്യനും | Venjaramoodu Accident

വെഞ്ഞാറമൂട്: പിരപ്പൻകോട് – വെഞ്ഞാറമൂട് റിംഗ് റോഡിൽ ടോറസ് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി (Venjaramoodu Accident). ബൈക്ക് യാത്രക്കാരായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22), സുഹൃത്ത് കാട്ടാക്കട സ്വദേശി ജൂലി ഇഗ്നേഷ്യസ് (20) എന്നിവരാണ് മരിച്ചത്.

ദേശീയ കബഡി താരമായ ജൂലി ഇഗ്നേഷ്യസ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. പിരപ്പൻകോടുള്ള ഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നു ഇവർ. അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന യാത്രക്കാരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെഞ്ഞാറമൂട് ഭാഗത്തുനിന്ന് പാറ കയറ്റി അമിതവേഗതയിലെത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ച് കാറിനും ബൈക്കിനും മുകളിലേക്ക് മറിയുകയായിരുന്നു. ടോറസിനടിയിൽപ്പെട്ട് പൂർണ്ണമായും തകർന്ന കാർ അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനമുണ്ട്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.കുന്നത്തുനടയിലെ കൊടുംവളവും കുത്തനെയുള്ള കയറ്റവുമാണ് പലപ്പോഴും ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നത്. ലോഡുമായി എത്തുന്ന വലിയ വാഹനങ്ങൾ ഈ വഴിയുടെ പ്രത്യേകതയറിയാതെ വേഗതയിൽ വരുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Story Summary:
Two young lives, including national Kabaddi player Julie Ignatius and her friend Adithyan, were lost in a horrific accident near Venjaramoodu when a speeding Taurus lorry laden with stones overturned onto a car and a bike. The accident occurred at a sharp curve on the Pirappancode-Venjaramoodu Ring Road. Rescue teams had to cut open the car to save other passengers, while the lorry driver fled the scene.

WhatsApp Channel Banner

Latest updates

ഇറാനെതിരെ എട്ടാം രാത്രിയും യുഎസ് ബോംബാക്രമണം; ആണവനിലയവും തകർത്തു;...

വാഷിങ്‌ടൺ: ജോർദാനിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാനുനേരെ തുടർച്ചയായ എട്ടാം രാത്രിയും ശക്തമായ ആക്രമണം അഴിച്ചുവിട്ട് യുഎസ് സൈന്യം (US Iran war). ഇറാന്റെ തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ,...

വ്യാജ ഗൂഗിൾ പേ ആപ്പ് വഴി സ്വർണ്ണക്കടകളിൽ ലക്ഷങ്ങളുടെ...

മലപ്പുറം: വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഗൂഗിൾ പേ (Malappuram fake google pay scam) വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണക്കടകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പൊന്നാനി വെളിയങ്കോട്...

തിരുവനന്തപുരത്ത് കോടികളുടെ ഹണിട്രാപ്പ്; വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി...

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രമുഖ വ്യവസായിയെ കെണിയിൽ വീഴ്ത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി (Thiruvananthapuram honeytrap case). ഹണിട്രാപ്പ് ഭീഷണിയെ തുടർന്ന് തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിയായ...

അമ്പതോളം പരീക്ഷകൾ എഴുതിയിട്ടും ജോലി കിട്ടിയില്ല; യുപിയിൽ ബിടെക്...

കാൺപൂർ: കഠിനമായി ശ്രമിച്ചിട്ടും സർക്കാർ ജോലി നേടാൻ സാധിക്കാത്തതിൽ മനംനൊന്ത് ബിടെക് പരീക്ഷയിൽ സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടിയ ഇരുപത്തിമൂന്നുകാരൻ ജീവനൊടുക്കി (Kanpur student suicide). ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ ആനന്ദ്...

ഡൽഹിയിൽ 13 വയസ്സുകാരിയെ പിതാവ് ക്രൂരമായി പീഡിപ്പിച്ചു; ഒളിവിൽ...

ന്യൂഡൽഹി: തലസ്ഥാനത്തെ ജഹാംഗീർപുരിയിൽ സ്വന്തം മകളെ പിതാവ് ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി (Father assaults minor daughter delhi). 13 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിക്കായി...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...