അച്ചന്‍കോവില്‍ വനമേഖലയില്‍ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയ സംഭവം: പ്രതികള്‍ പിടിയിലായെന്ന് സൂചന
Sep 16, 2023, 17:36 IST

അഞ്ചല്‍: അച്ചന്‍കോവില്‍ വനമേഖലയില്‍ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിലായെന്ന് സൂചന. പ്രദേശവാസികളായ അഞ്ചുപേരെ വനപാലകര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നുമാണ് ലഭിക്കുന്ന വിവരം. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് കല്ലാര്‍ റേഞ്ചില്‍ ഉള്‍പ്പെടുന്ന അച്ചന്‍കോവില്‍ ആറിന് തീരത്ത് നിന്നും ചാക്കില്‍ പൊതിഞ്ഞനിലയില്‍ ആനക്കൊമ്പ് കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചാണ് വനപാലകര്‍ എത്തി ആനക്കൊമ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.