Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിൽ: പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ്,...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിൽ: പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ്, ഇന്നലെ വാങ്ങിയത് 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി | Electricity consumption

🎙️ Latest Podcast

തിരുവനന്തപുരം: കഠിനമായ ചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡിലെത്തി. പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് ആയി ഉയർന്നതോടെയാണ് മുൻ റെക്കോർഡുകൾ തകർന്നത്. ഈ മാസം 18-ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡാണ് ഇന്നലത്തെ ഉപയോഗത്തോടെ പഴങ്കഥയായത്.(Electricity consumption in the state at record, Daily usage is 118.26 million units)

ഉപയോഗം വർധിച്ചതോടെ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തിലും റെക്കോർഡ് വർധനയുണ്ടായി. ഇന്നലെ മാത്രം 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്. എന്നിരുന്നാലും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി തുടരുകയാണ്.

ഉയർന്ന വൈദ്യുതി ആവശ്യം നേരിടാൻ നിലവിൽ 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയാണ് ബോർഡ് മുന്നോട്ട് പോകുന്നത്. ഇതിനിടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി തയ്യാറെടുക്കുകയാണ്. പുറത്തുനിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയെങ്കിലും പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വൈദ്യുതി ലഭ്യമല്ലെന്നതാണ് പ്രതിസന്ധി വർധിപ്പിക്കുന്നത്. വൈകുന്നേരത്തെ ഉയർന്ന ആവശ്യകത (പീക്ക് ലോഡ്) നിയന്ത്രിക്കുന്നതിനായി വിവിധയിടങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് ബോർഡ് അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.