മദ്യപിച്ച് ബസ് ഓടിച്ചു; മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാർക്ക് സസ്പെന്ഷൻ
Tue, 14 Mar 2023

തിരുവനന്തപുരം: മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ സസ്പെൻഡ് ചെയ്തു. വൈക്കം, തൊടുപുഴ, മല്ലപ്പള്ളി യൂണിറ്റിലെ ഡ്രൈവർ മാർക്കാണ് സസ്പെൻഷൻ. വൈക്കം യൂണിറ്റിലെ സി.ആർ. ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി. ജോൺ, മല്ലപ്പള്ളി ഡിപ്പോയിലെ വി. രാജേഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡിപ്പോ ജീവനക്കാരനെയും സസ്പെൻഡ് ചെയ്തു. സഹപ്രവര്‍ത്തകനെ കൈയേറ്റംചെയ്ത എടിഓയ്ക്കെതിരെയും നടപടി സ്വീകരിച്ചു.