നവംബർ 23 ന് കുടിവെള്ള വിതരണം മുടങ്ങും; ഗതാഗതത്തിനും നിരോധനം
Nov 21, 2023, 19:29 IST

ജല അതോറിറ്റിയുടെ കുറ്റിക്കാട്ടൂർ ബൂസ്റ്റർ സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കോഴിക്കോട് പൊറ്റമ്മൽ, കോവൂർ, മെഡിക്കൽ കോളേജ്, വെള്ളിപ്പറമ്പ് പ്രദേശങ്ങളിൽ നവംബർ 23 ന് കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ടാറിംഗ് നടക്കുന്നതിനാൽ അന്നേദിവസം കോഴിക്കോട് ചില ഭാഗങ്ങളിൽ ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി മുതൽ കോടഞ്ചേരി വരെ ഗതാഗതം പൂർണമായി നിരോധിച്ചു. ഈ ഭാഗങ്ങളിൽ നിരോധനം ഏർപ്പെടുത്തിയതോടെ വാഹനങ്ങൾ പുല്ലൂരാംപാറ മലയോര ഹൈവെ വഴി സഞ്ചരിക്കണമെന്നും അധികൃതർ അറിയിച്ചു.