തിരുവനന്തപുരം : ജനം പ്രതീക്ഷിച്ച ശിക്ഷയല്ല പ്രതികള്‍ക്ക് ലഭിച്ചതെന്ന് എ എ റഹീം എം പി. കേസിൽ സര്‍ക്കാർ നിലപാട് പറഞ്ഞിട്ടുണ്ട്. വിധി പഠിച്ച് തുടർനടപടികൾ സ്വീകരിക്കും. പ്രോസിക്യൂഷൻ പ്രവർത്തിച്ചത് മികച്ച നിലയിലെന്ന് അദ്ദേഹം പറഞ്ഞു.
ആരോപണ വിധേയനായ ദിലീപ് ശക്തനായിരുന്നു. ശക്തികൾ എല്ലാം സിനിമ മേഖലയിലുള്ളവര്‍ ആയിരുന്നു. അതിനെ എല്ലാം പ്രോസിക്യൂഷൻ അതിജീവിച്ചു. മാതൃകാപരമായ ശിക്ഷ വരുമ്പോഴാണ് സമൂഹത്തിന് സന്ദേശം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന പ്രോസിക്യൂഷനാണെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും അദ്ദേഹം പരിഹസിച്ചു. പൾസർ സുനിക്ക് ബൊക്കെയുമായി അടൂർ പ്രകാശ് പോയി എന്നാണ് വിവരം. സണ്ണി ജോസഫ് വിയ്യൂരിലേക്ക് പുറപ്പെട്ടു. ഇത്തരക്കാർക്ക് ബൊക്കെ കൊടുത്തു സ്വീകരിക്കുന്നതാണ് യുഡിഎഫിൻ്റെ നിലപാടെന്നും അദ്ദേഹം വിമര്‍ശിച്ചു.