പൊതുസ്ഥലത്ത് തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് പ്രചരണം ; ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് പിഴ | Candidate fined

ബിജെപി സ്ഥാനാര്‍ത്ഥിയില്‍ നിന്ന് 5,000 രൂപ പിഴയും ഈടാക്കി.
bjp
Updated on

പാലക്കാട് : പൊതുസ്ഥലത്ത് തെരഞ്ഞെടുപ്പ് ദിവസം മതചിഹ്നമുള്ള ബാനര്‍ ഉപയോഗിച്ച് പ്രചരണം നടത്തിയ ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് പിഴ. സംഭവത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയില്‍ നിന്ന് 5,000 രൂപ പിഴ ഈടാക്കിയത്. പഞ്ചായത്ത് സെക്രട്ടറി പിഴ ഈടാക്കിയത്.

എലപ്പുള്ളി പഞ്ചായത്തിലെ 23ാം വാര്‍ഡിലുള്‍പ്പെട്ട മായങ്കോട്, വള്ളേക്കുളം, പള്ളത്തേരി, ഉതുവക്കാട് എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡിന് സമീപം മതചിഹ്നമുള്ള ബാനര്‍ സ്ഥാപിച്ചിരുന്നത്.ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി എല്‍ സുമയുടെ നേതൃത്വത്തില്‍ ബാനര്‍ അഴിച്ചുമാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com