കാസർകോട് : കുമ്പളയിൽ ഓടുന്ന ട്രെയിനിൽ കയറുന്നതിനിെട താഴെ വീണ റെയിൽവേ ജീവനക്കാരന്റെ കൈ അറ്റു. തമിഴ്നാട് തിരുനെൽവേലി സ്വദേശി രാജശേഖരന്റെ (36) വലതു കൈയ്യാണ് അറ്റ് പോയത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്.കുമ്പളയിൽ എത്തിയ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിൽ കയറുന്നതിനിടെ താഴേക്ക് വീണ രാജശേഖരന്റെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ പുറത്തെടുത്തെങ്കിലും കൈ അറ്റുപോയിരുന്നു. രാജശേഖരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.