Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുത്': പൊതുതാൽപര്യ ഹർജിക്കാരൻ 40,000 രൂപ പിഴ...

‘കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുത്’: പൊതുതാൽപര്യ ഹർജിക്കാരൻ 40,000 രൂപ പിഴ അടക്കണമെന്ന് ഹൈക്കോടതി | High Court

🎙️ Latest Podcast

എറണാകുളം: കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുതെന്ന് പൊതുതാൽപര്യ ഹർജിക്കാരന് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്. അവധിക്കാല ബെഞ്ച് ചുമത്തിയ 40,000 രൂപ പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.(Don’t try to undermine the dignity of the court, High Court orders public interest litigation activist to pay fine)

സി.എം.ആർ.എൽ കേസിലെ സി.ബി.ഐ അന്വേഷണം, ശബരിമല സ്വർണ്ണപ്പാളി കേസ് എന്നിവയുൾപ്പെടെ നാല് ഹർജികൾ അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് പിഴ ചുമത്തിയത്.

പിഴ അടക്കണമെന്ന മുൻ ഉത്തരവ് പുനഃപരിശോധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരൻ നിശ്ചിത തുക പിഴയായി ഒടുക്കണം. കോടതിയുടെ അന്തസ്സിനെ കെടുത്തുന്ന തരത്തിലുള്ള ഇത്തരം നടപടികൾ ആവർത്തിച്ചാൽ പിഴയിൽ മാത്രം ഒതുങ്ങില്ലെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.