Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKerala'അരിക്ക് അധിക ബോണസ് നൽകരുത്': കേരളത്തിന് കത്തയച്ച് കേന്ദ്ര സർക്കാർ, പ്രതിഷേധിച്ച്...

‘അരിക്ക് അധിക ബോണസ് നൽകരുത്’: കേരളത്തിന് കത്തയച്ച് കേന്ദ്ര സർക്കാർ, പ്രതിഷേധിച്ച് കർഷക സംഘടനകൾ | Rice

തിരുവനന്തപുരം: അരിക്ക് സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് അരിയും ഗോതമ്പും ആവശ്യത്തിലധികം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ ബോണസ് നൽകുന്നത് ഉൽപ്പാദനം വീണ്ടും വർദ്ധിപ്പിക്കാൻ കാരണമാകുമെന്നുമാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാട്.(Don’t give extra bonus for rice, Central government sends letter to Kerala)

നെല്ലിന് പകരം പയറുവർഗ്ഗങ്ങൾ, മില്ലറ്റ്, എണ്ണക്കുരുക്കൾ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ബോണസ് നൽകണമെന്ന് കേന്ദ്രം കത്തിൽ നിർദ്ദേശിച്ചു.  കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയ്ക്ക് പുറമെ സംസ്ഥാനങ്ങൾ നൽകുന്ന അധിക തുക വിപണിയിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു.

കഴിഞ്ഞ മാസമാണ് കേന്ദ്ര ധനമന്ത്രാലയം ചീഫ് സെക്രട്ടറി ജയതിലകിന് ഇതുസംബന്ധിച്ച കത്തയച്ചത്. കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്തെത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala