ഡിജിറ്റൽ സർവേ: ഭൂ വിവരങ്ങൾ ഒറ്റപോർട്ടലിൽ ലഭ്യമാക്കും
Wed, 15 Mar 2023

തിരുവനന്തപുരം: ഡിജിറ്റൽ സർവേ പൂർത്തീകരിക്കുന്ന വില്ലേജുകളിലെ ആധാരങ്ങളുടെ രജിസ്ട്രേഷനും പോക്കുവരവും വസ്തുവിന്റെ സ്കെച്ചും അവകാശ സർട്ടിഫിക്കറ്റും ഒറ്റ പോർട്ടൽ വഴി ലഭ്യമാക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കും. എന്റെ ഭൂമി പോർട്ടലിലാണ് ഇതിനു സൗകര്യമൊരുക്കുന്നത്. ഭൂ ഉടമകൾക്ക് ഈ പോർട്ടലിൽ പ്രവേശിച്ച് ഭൂ വിവരങ്ങളും അപേക്ഷയുടെ വിവരങ്ങളും പരിശോധിക്കാനാകും. മന്ത്രിമാരായ കെ. രാജൻ, വി. എൻ. വാസവൻ എന്നിവരുടെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. അപേക്ഷാ വിവരം മൊബൈലിൽ സന്ദേശമായി നൽകുന്നതിനുള്ള സൗകര്യവും ഇതോടൊപ്പം സജ്ജമാക്കും.