Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'ഒരു കീറക്കടലാസ് പോലും ഹാജരാക്കിയില്ല': മുട്ടിൽ മരംമുറി കേസിൽ പ്രതികളുടെ അപ്പീൽ...

‘ഒരു കീറക്കടലാസ് പോലും ഹാജരാക്കിയില്ല’: മുട്ടിൽ മരംമുറി കേസിൽ പ്രതികളുടെ അപ്പീൽ തള്ളിയ വിധിയുടെ വിശദാംശങ്ങൾ പുറത്ത് | Muttil tree felling

🎙️ Latest Podcast

വയനാട്: ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ട് വയനാട് അഡീഷണൽ ജില്ലാ കോടതി പുറപ്പെടുവിച്ച വിധി വനംവകുപ്പിന് വലിയ വിജയമായി. 10 കോടിയിലധികം രൂപ വിലമതിക്കുന്ന 120 ഈട്ടിത്തടികൾ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരമാണെന്ന് കോടതി നിരീക്ഷിച്ചു.(Details of the verdict rejecting the appeal of the accused in the Muttil tree felling case)

പിടിച്ചെടുത്ത തടികൾ സർക്കാരിന്റേതല്ലെന്ന് തെളിയിക്കാൻ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതികൾക്ക് സാധിച്ചില്ലെന്ന് ജില്ലാ ജഡ്ജി ഉത്തരവിൽ വ്യക്തമാക്കി. തടിക്കച്ചവടത്തിന് നിയമപരമായ ലൈസൻസ് ഉണ്ടെന്ന പ്രതികളുടെ വാദവും കോടതിയിൽ പൊളിഞ്ഞു. ഇത് സംബന്ധിച്ച തെളിവുകൾ ഹാജരാക്കുന്നതിൽ പ്രതിഭാഗം പരാജയപ്പെട്ടു.

നിലവിലുള്ള നിയമങ്ങളെ മറികടക്കാൻ സർക്കാർ സർക്കുലറുകളോ ഉത്തരവുകളോ കൊണ്ട് സാധിക്കില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. വനസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും കോടതി ചൂണ്ടിക്കാട്ടി. 2020 ഒക്ടോബറിൽ പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ മറവിലാണ് വർഷങ്ങൾ പഴക്കമുള്ള ഈട്ടിമരങ്ങൾ മുറിച്ചുനീക്കിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.