Times Kerala

 ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവമെന്ന് സി.പി.എം നേതാവ് എ.കെ ബാലൻ

 
ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവമെന്ന് സി.പി.എം നേതാവ്  എ.കെ ബാലൻ
 തിരുവനന്തപുരം: നവകേരള സദസ്സിനായി വാങ്ങിയ ബസ് ടെൻഡർ വെച്ച് വിറ്റാൽ ഇപ്പോൾ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്ന് സി.പി.എം നേതാവ് എ.കെ.ബാലൻ പറഞ്ഞു. ബസ് വാങ്ങാൻ ഇപ്പോൾ തന്നെ ആളുകൾ സമീപിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തിൽ വെച്ചാൽ തന്നെ ലക്ഷക്കണക്കിന് പേർ കാണാൻ വരുമെന്നും അദ്ദേഹം പറഞ്ഞു. ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവമാണെന്നും ആർഭാടമാണെന്ന് പറഞ്ഞ് ആരും രംഗത്തുവരേണ്ടെന്നും എ.കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

Related Topics

Share this story