കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ലെ സം​ഘ​ർ​ഷം; യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ലെ സം​ഘ​ർ​ഷം; യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ
കൊ​ച്ചി: കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യെ മ​ര്‍​ദി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ലാ​ല്‍ വ​ര്‍​ഗീ​സിനെയാണ് അറസ്റ്റ് ചെയ്തത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​ര്‍ ര​ണ്ടാ​യി. ഓ​ഫി​സി​ലേ​ക്ക് ക​ട​ത്തി​വി​ടാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത് കോ​ർ​പ​റേ​ഷ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സു​ഭാ​ഷ് പാ​ർ​ക്കി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി എം. ​ബാ​ബു അ​ബ്ദു​ൽ​ഖാ​ദ​റി​ന് നേ​രെ അ​ക്ര​മ​മു​ണ്ടാ​യ​ത്.

 ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റ് തീ​പി​ടി​ത്ത​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സ് ഉ​പ​രോ​ധ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഗേ​റ്റി​ന് മു​ന്നി​ൽ ത​മ്പ​ടി​ച്ച് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫി​സി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ ക​ട​ത്തി​വി​ടാ​തെ​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് ഉ​പ​രോ​ധം. 

Share this story