Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeKeralaസ്കൂട്ടറിൻ്റെ ഹെഡ്‌ലൈറ്റിനുള്ളിൽ മൂർഖൻ പാമ്പ്: കക്കാട് ഫ്ലാറ്റിൽ പരിഭ്രാന്തി | Cobra

സ്കൂട്ടറിൻ്റെ ഹെഡ്‌ലൈറ്റിനുള്ളിൽ മൂർഖൻ പാമ്പ്: കക്കാട് ഫ്ലാറ്റിൽ പരിഭ്രാന്തി | Cobra

🎙️ Latest Podcast

കണ്ണൂർ: കക്കാട് ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. സ്കൂട്ടറിന്റെ ഹെഡ്‌ലൈറ്റിന്റെ ഉൾഭാഗത്താണ് പാമ്പ് പതുങ്ങിയിരുന്നത്.(Cobra found in scooter’s headlight, Panic in flat in Kannur )

സ്കൂട്ടർ എടുക്കാനായി എത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ നിന്ന് അസ്വാഭാവികമായ ‘ചീറ്റുന്ന’ ശബ്ദം കേട്ടത്. ശ്രദ്ധിച്ചു പരിശോധിച്ചപ്പോഴാണ് ഹെഡ്‌ലൈറ്റിന്റെ ഗ്ലാസിനുള്ളിൽ കൂറ്റൻ മൂർഖൻ പാമ്പ് ചുരുണ്ടിരിക്കുന്നത് കണ്ടത്. ഇതോടെ പാമ്പ് പിടുത്തക്കാരനെ വിവരമറിയിക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെടുത്തത്. തുടർന്ന് സുരക്ഷിതമായി ചാക്കിലാക്കി മാറ്റി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.