HomeKeralaചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം: വീട് ഭാഗികമായി തകർത്തു; പിന്നിൽ 'ചക്കക്കൊമ്പൻ' എന്ന്...

ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം: വീട് ഭാഗികമായി തകർത്തു; പിന്നിൽ ‘ചക്കക്കൊമ്പൻ’ എന്ന് നാട്ടുകാർ | Chinnakanal Wild Elephant Attack

ഇടുക്കി: ജില്ലയിലെ കാട്ടാനശല്യം രൂക്ഷമായ ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീടാണ് ആന ഭാഗികമായി തകർത്തത്. ‘ചക്കക്കൊമ്പൻ’ ആണ് ഈ അക്രമത്തിന് പിന്നിലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.(Chinnakanal Wild Elephant Attack House Partially Destroyed In Idukki)

ആക്രമണം നടക്കുന്ന സമയത്ത് വീട്ടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. ആനയുടെ ആക്രമണത്തിൽ വീടിന്റെ മുൻഭാഗത്തെ ചുവരുകളും കതകുകളും തകർന്നിട്ടുണ്ട്. സിങ്കുകണ്ടം മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായതിനെ തുടർന്ന് വീടുടമയായ മുരുകനും കുടുംബവും നേരത്തെ തന്നെ ഇവിടെ നിന്നും സൂര്യനെല്ലിയിലേക്ക് താമസം മാറിയിരുന്നു. നിലവിൽ ഈ വീട് കാർഷിക ഉപകരണങ്ങൾ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത്.

Story Summary

A wild elephant, suspected to be ‘Chakkakomban’, partially destroyed a house belonging to a local resident named Murugan in Chinnakanal, Idukki. No casualties were reported as the family had already shifted to Suryanelli due to rampant wildlife attacks in the region, which recently saw the tragic death of a woman nearby.

WhatsApp Channel Banner

Latest updates

‘ആഗോള പ്രതിരോധ രംഗത്ത് വിശ്വാസ്യതയുള്ള പങ്കാളിയായി ഇന്ത്യ വളരുന്നു’:...

ന്യൂഡൽഹി: പ്രതിരോധ നിർമ്മാണത്തിലും കയറ്റുമതിയിലും രാജ്യം കൈവരിക്കുന്ന വളർച്ചയിലൂടെ ആഗോള പ്രതിരോധ രംഗത്ത് ഇന്ത്യ വിശ്വസ്ത പങ്കാളിയായി ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പ്രസംഗ പരിപാടിയായ 'മൻ കി...

കനത്ത പ്രളയം: ഗുജറാത്തിൽ 790-ലേറെ പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ...

അഹമ്മദാബാദ്: കനത്ത മഴയെ തുടർന്ന് പ്രളയക്കെടുതിയിലായ തെക്കൻ ഗുജറാത്തിലെ വിവിധ ജില്ലകളിലും അഹമ്മദാബാദിലും ദാദ്ര ആന്റ് നഗർ ഹവേലിയിലും രക്ഷാപ്രവർത്തനം ശക്തമാക്കി ഇന്ത്യൻ സൈന്യം. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ 790-ലധികം ആളുകളെയാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ...

നൂൾ ചുഴലിക്കാറ്റ് ചൈനീസ് തീരം തൊട്ടു: ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ...

ബെയ്ജിംഗ്: ചൈനയിലെ തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിൽ 'നൂൾ' ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച് കരതൊട്ടു. കൊടുങ്കാറ്റും അതിശക്തമായ മഴയും വ്യാപകമായതോടെ പ്രദേശത്ത് ചൈന അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്തനിവാരണ നടപടികൾക്കും തുടക്കം കുറിച്ചു.(Typhoon Noul...

‘കൈകോർക്കാനും സഖ്യമുണ്ടാക്കാനും തയ്യാറാണ്’: UPയിൽ BJPയെ വീഴ്ത്താൻ അഖിലേഷ്...

ന്യൂഡൽഹി: വരുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായും 'ഇന്ത്യ' മുന്നണിയുമായും സഖ്യത്തിന് തയ്യാറാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മൊറാദാബാദിൽ നടന്ന പൊതുറാലിയിൽ...

‘കിവീസ് ആർ റ്റൂ നൈസ്!’: അമ്പയർ നോട്ട് ഔട്ട്...

ലണ്ടൻ: ക്രിക്കറ്റ് മൈതാനത്ത് അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു സംഭവത്തിന് സാക്ഷ്യം വഹിച്ച് ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' ലീഗ്. നോട്ട് ഔട്ടാണെന്ന് ഓൺ-ഫീൽഡ് അമ്പയർമാർ വിധി എഴുതിയിട്ടും, താൻ ഔട്ടാണോ എന്ന് പരിശോധിക്കാൻ അമ്പയർമാരോട് സ്വയം...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....