ബിജെപി നേതാവിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍
Sep 11, 2023, 10:26 IST

പുതുപ്പള്ളി മണ്ഡലത്തിലെ നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍റെ വോട്ടെടുപ്പ് ദിവസത്തിൽ നടത്തിയ രാമന്‍ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആര്‍എസ്എസ് ബിജെപി വോട്ടുകള്‍ കിട്ടാനുള്ള തന്ത്രമായാണ് തെരഞ്ഞെടുപ്പ് ദിവസം ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇപ്പോഴിതാ ബിജെപി നേതാവും തിരുവനന്തപുരം വാര്‍ഡ് കൗണ്‍സിലറുമായ ആശാനാഥിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മന്‍.
ഇരുവരും ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലാണ് എത്തിയത്. ഇതിന്റെ ചിത്രങ്ങൾ ആശ നാഥ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു. ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുറത്തു വന്നിരിക്കുന്ന ചിത്രങ്ങള്‍.