കൊച്ചി: സിബിഎസ്ഇ പരീക്ഷാ ഫലം റദ്ദാക്കി പഴയ രീതിയിലുള്ള മൂല്യനിർണയം തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്ത്. സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ ‘ഓൺ സ്‌ക്രീൻ മാർക്ക് നിർണയ’ രീതിക്കെതിരെയാണ് ഇപ്പോൾ വ്യാപകമായ പ്രതിഷേധം ഉയരുന്നത്.(CBSE Results Protest On Screen Evaluation Issues Revaluation Deadline)
ആവശ്യവുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ ക്യാമ്പയിൻ ആരംഭിച്ചുകഴിഞ്ഞു. പ്രത്യേക മൂല്യനിർണയം നടത്തിയ ഗൾഫ് മേഖലയിലെ സിബിഎസ്ഇ ഫലങ്ങൾക്കെതിരെയും കടുത്ത പരാതികളാണ് ഉയരുന്നത്. പല മിടുക്കരായ വിദ്യാർത്ഥികളും മൂന്ന് വിഷയങ്ങളിൽ വരെ പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
പുനർമൂല്യനിർണ്ണയത്തിനായി ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നും പ്രതിഷേധം കടുക്കുന്നത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ പുനർമൂല്യനിർണ്ണയ സംവിധാനവും പൂർണ്ണമായും താറുമാറായ നിലയിലാണ്.
Story Summary
Protests are mounting against the CBSE’s newly introduced on-screen evaluation system, with students demanding the cancellation of current results and a return to the traditional grading method. Students and parents, especially from Gulf schools, complain of unfair failing grades, while a broken re-evaluation system has left school managements in limbo until a promised CBSE circular on June 15.

