Times Kerala

 കൂടത്തായി കേസ്; ജോളി പിടിക്കപ്പെടുന്നതിനു ഏറെ മുമ്പ് കുറ്റം സമ്മതിച്ചിരുന്നുവെന്ന് സാക്ഷിയുടെ മൊഴി

 
 കൂടത്തായി കേസ്; ജോളി പിടിക്കപ്പെടുന്നതിനു ഏറെ മുമ്പ് കുറ്റം സമ്മതിച്ചിരുന്നുവെന്ന് സാക്ഷിയുടെ മൊഴി
 കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലക്കേസിൽ കേസില്‍ വിചാരണ തുടരുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന വിചാരയിൽ പ്രതി ജോളി ജോസഫ് പിടിയിലാകുന്നതിന് ഒരുപാട് മുമ്പ്തന്നെ കുറ്റം സമ്മതിച്ചിരുന്നുവെന്ന് അയല്‍വാസിയായ പ്രധാന സാക്ഷി നിർണായക മൊഴി കോടതിയിൽ നൽകി. എന്നാല്‍ ഇക്കാര്യം വിശ്വാസത്തിലെടുക്കാനാകില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.  റോയ്തോമസ് വധക്കേസില്‍ അയല്‍വാസിയായ എന്‍.പി. മുഹമ്മദ് എന്ന ബാവയാണ് പ്രതിയായ ജോളി കുറ്റം സമ്മതിച്ചിരുന്നതായി കോടതിയില്‍ മൊഴി നല്‍കിയത്. മൃതദേഹങ്ങള്‍ പുറത്തെടുക്കാനായി കല്ലറ തുറക്കാന്‍ പൊലിസ് തിരുമാനിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ ജോളി തന്നെ മുറിയില്‍ വിളിച്ച് കുറ്റസമ്മതം നടത്തിയെന്നായിരുന്നു സാക്ഷിയുടെ മൊഴി. എന്നാൽ 2011 ലാണ് റോയ് തോമസ് മരിക്കുന്നത്. 2019 ലാണ് ബാവയുടെ വെളിപ്പെടുത്തലെന്നും ഇത് വിശ്വസനീയമല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുഖ്യപ്രതി ജോളി ജോസഫിന്‍റെ അഭിഭാഷകനായ ബി.എ. ആളൂര്‍ സാക്ഷിയെ ക്രോസ് വിസ്താരം ചെയ്തില്ല. ഓപ്പണ്‍ കോടതിയില്‍ കേസിന്‍റെ വിചാരണ നടത്തണമെന്നാണ് ബി.എ. ആളൂരിന്‍റെ ആവശ്യം. ഹൈക്കോടതി ഇതിന്മേല്‍ ഉത്തരവ് പുറപ്പെടുവിച്ച ശേഷം ക്രോസ് വിസ്താരത്തിലേയ്ക്ക് കടക്കാനാണ് ബി.എ. ആളൂരിന്‍റെ തീരുമാനം.  

Related Topics

Share this story