കുറ്റ്യാടിയിൽ പേപ്പട്ടിയുടെ ആക്രമണം: 8 പേർക്ക് കടിയേറ്റു | Rabid Dog

നായയെ പിന്നീട് നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു
Rabid Dog attack in Kuttiady, 8 people were bitten
Updated on

കോഴിക്കോട്: കുറ്റ്യാടിയിൽ തെരുവുനായ ശല്യം അതീവ രൂക്ഷമാകുന്നു. കുട്ടികളടക്കം എട്ടുപേരെ കടിച്ചുകീറിയ നായ പ്രദേശത്താകെ ഭീതി പടർത്തി. ഞായറാഴ്ച രാവിലെ നീലേച്ചുകുന്ന്, കുളങ്ങരത്താഴ, കരണ്ടോട് എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. ആക്രമണകാരിയായ നായയെ പിന്നീട് നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.(Rabid Dog attack in Kuttiady, 8 people were bitten )

ഐബക്ക് അൻസാർ (9), സൈൻ മുഹമ്മദ് (4), അബ്ദുൽ ഹാദി (8) എന്നീ കുട്ടികൾ, വടക്കേ പറമ്പത്ത് സൂപ്പി, സതീശൻ നരിക്കൂട്ടുംചാൽ, സെക്യൂരിറ്റി ജീവനക്കാരൻ സുരേഷ് ബാബു, അതിഥി തൊഴിലാളിയായ അബ്ദുൾ എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരിൽ ഏഴുപേർ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. വീടിന്റെ വരാന്തയിൽ ഇരുന്നവർക്കും ജോലി സ്ഥലത്തും റോഡിലൂടെയും പോയവർക്കും നേരെ നായയുടെ ആക്രമണമുണ്ടായി.

Related Stories

No stories found.
Times Kerala
timeskerala.com