തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കലാകിരീടം കണ്ണൂർ തിരിച്ചുപിടിച്ചു. തുടക്കം മുതൽ ഒടുക്കം വരെ ലീഡ് നിലനിർത്തിയ കണ്ണൂർ, വാശിയേറിയ പോരാട്ടത്തിനൊടുവിൽ 1023 പോയിന്റുകൾ നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട കിരീടമാണ് ഇത്തവണ അവർ തൃശൂരിന്റെ മണ്ണിൽ നിന്ന് പോരാടി നേടിയത്.(Kannur beats Thrissur to gain the Kerala State School Kalolsavam crown)
ആതിഥേയരായ തൃശൂർ അവസാന നിമിഷം വരെ പൊരുതിയെങ്കിലും 1018 പോയിന്റുകൾ നേടി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 1013 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് മൂന്നാം സ്ഥാനത്തെത്തിയത്. സ്കൂളുകളുടെ പോരാട്ടത്തിൽ ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി മികച്ച നേട്ടം സ്വന്തമാക്കി.
കലാമാമാങ്കത്തിന് വിരമമിട്ടുകൊണ്ട് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് ചടങ്ങിൽ വെച്ച് വിതരണം ചെയ്യും.