അടച്ചിട്ട വീട്ടിൽ മോഷണം; 4 പവനും 40,000 രൂപയും കവർന്നു

 അടച്ചിട്ട വീട്ടിൽ മോഷണം; 4 പവനും 40,000 രൂപയും കവർന്നു 
 തൃശൂര്‍: അടച്ചിട്ട വീട്ടിൽ നിന്ന് നാല് പവൻ സ്വർണവും നാൽപതിനായിരം രൂപയും കവർന്നു. എടമുട്ടം തവളക്കുളത്തിന് തെക്ക് അമ്പലത്ത് വീട്ടിൽ ഷിഹാബുദ്ധീന്റെ ഇരുനില വീട്ടിലായിരുന്നു മോഷണം. വീടിന്റെ മുകൾ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാലുപവന്റെ ആഭരണങ്ങളും നാൽപ്പതിനായിരം രൂപയുമാണ് കവർന്നത്. രണ്ടു ദിവസം മുൻപ് പിതാവിന്റ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെല്ലാവരും കോയമ്പത്തുരിലേക്ക് പോയിരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ നടന്ന വിവരം അറിയുന്നത്.വീടിന്റെ പുറകുവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. വലപ്പാട് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും, വിരലടയാള വിദ്ഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരികരിച്ചു.

Share this story