തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബി.ജെ.പി. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം എൽ എയുമായ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.(BJP Announces Protest March To KPCC Headquarters)
ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികവും പൗരന്മാരുടെ അവകാശവുമാണെന്ന് വ്യക്തമാക്കിയ രാജീവ് ചന്ദ്രശേഖർ, എന്നാൽ അക്രമവും അരാജകത്വവും നിയമലംഘനവും ജനാധിപത്യമല്ലെന്ന് കൂട്ടിച്ചേർത്തു. അരാജകത്വത്തിന് മേൽ എപ്പോഴും നിയമം തന്നെ വിജയിക്കുമെന്നും നിയമലംഘനം നടത്തുന്നവർ ജനങ്ങൾക്ക് മുന്നിൽ മറുപടി പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ലോക്‌സഭ പ്രതിപക്ഷ നേതാവിനും മറ്റ് ജനപ്രതിനിധികൾക്കും വിദ്യാർത്ഥികൾക്കുമെതിരെ പോലീസ് അതിക്രമം ഉണ്ടായെന്ന് ആരോപിച്ച് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ എന്നീ എം.പിമാർ വിഷയത്തിൽ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
Story Summary
The Kerala BJP unit has announced a protest march to the KPCC headquarters, led by state president Rajeev Chandrasekhar, accusing Congress of attempting to incite violence near the Prime Minister’s residence. Meanwhile, Congress MPs have submitted notices in the Lok Sabha.


